GeneralLatest NewsMollywoodNEWSWOODs

അവന്റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങള്‍ക്ക് വരാതിരിക്കാനാവില്ലല്ലോ!! കുറിപ്പുമായി ഇര്‍ഷാദ്

അന്നത്തെ എന്റെ ഭ്രാന്തുകളില്‍ ഒന്നാമതാണ് മമ്മൂക്ക

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകള്‍ അര്‍പ്പിച്ച്‌ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കിട്ടിരിക്കുന്നത്. മമ്മൂട്ടിയെന്ന നടനോടുളള ആരാധനയെ കുറിച്ചും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ മമ്മൂക്ക പിന്തുണയായതെങ്ങനെയെന്നും പങ്കുവയ്ക്കുന്ന നടൻ ഇര്‍ഷാദിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

read also: പ്രിയപ്പെട്ട ​ഗുരു മടങ്ങി വരുന്നത് ഇന്ത്യയിലേക്കാകില്ല, ഭാരതത്തിലേക്കാണ്: കങ്കണ റണാവത്

കുറിപ്പ്

‘ഉപ്പ മരിച്ച ഓര്‍മ്മ പോലും ഒരു സിനിമാക്കഥയായാണ് എപ്പോഴും തികട്ടി വരിക. പൂവച്ചല്‍ ഖാദറിന്റെ ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന പാട്ട് കേള്‍ക്കുമ്ബോള്‍ എനിക്കതോര്‍മ്മ വരും. അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ്‌ പടമായിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷിയെടുത്ത മമ്മൂക്കയുടെ ‘നിറക്കൂട്ട് ‘.

അത്ഭുതമാണ് നിങ്ങള്‍; മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍
ജവാനേ കാത്തോളണേ; ബ്ലോക്ക്ബസ്റ്റര്‍ കാത്ത് തിയേറ്ററുകള്‍, ആവേശത്തിരയിളക്കി കിംഗ് ഖാനും നയൻസും, ‘ജവാൻ’ വിധിയെഴുത്ത് ഇന്ന്: Jawan Movie Review & Rating
സ്നേഹത്തോടെ കൈവീശി മമ്മുക്ക, കുഞ്ഞിക്കാ വിളികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു ദുല്‍ഖര്‍; പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ആരാധകര്‍, വീഡിയോ
എന്താ ഐഡിയ, ഡയറക്ഷൻ, ലൈറ്റിംഗ്; മലയാള സിനിമ പൊളിയാണ് എന്ന് പാകിസ്ഥാനി താരം മാഹിര ഖാൻ

അന്നത്തെ എന്റെ ഭ്രാന്തുകളില്‍ ഒന്നാമതാണ് മമ്മൂക്ക. ഫാനെന്നൊന്നും പറഞ്ഞാല്‍ പോര, മമ്മൂട്ടി എന്റെ രക്തത്തില്‍ അലിഞ്ഞ കാലമാണത്.

ഉപ്പ മരിച്ചതൊന്നും ജൂബിലി പ്രോഡക്ഷൻസിനു അറിഞ്ഞു കൂടല്ലോ. നിറക്കൂട്ട് റിലീസായി, നാല്‍പ്പത് കഴിയാതെ എങ്ങോട്ടും തിരിയാൻ പറ്റില്ല. മകനാണ്, നാല്‍പ്പത് വലിയ ചടങ്ങാണ്. എത്ര സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും മമ്മൂക്ക ഉള്ളില്‍ നിന്ന് വിളിച്ചുകൊണ്ടേയിരുന്നു, “നിനക്കെന്നെ കാണണ്ടേ? ഒന്ന് വന്നേച്ചും പോടാ. ഉപ്പയ്ക് അതൊക്കെ മനസിലാവും”. നാല്‍പ്പത് വിളിക്കാൻ കുടുംബ വീടുകളില്‍ പോകണം. മുതിര്‍ന്നവര്‍ ഉണ്ടെങ്കിലും, ചില സ്ഥലങ്ങളില്‍ പറയാനുള്ള ജോലി വാശിപിടിച്ചു വാങ്ങി പുറത്ത് ചാടി. അങ്ങനെ പോയാണ് നിറക്കൂട്ട് കാണുന്നത്.

ഒരുപാടുകൊല്ലങ്ങള്‍ക്കിപ്പുറം ഉമ്മ മരിച്ച ദിവസം ഞാനതൊക്കെ വീണ്ടുമോര്‍ത്തു. ഉമ്മയ്ക് കാൻസറായിരുന്നു. അത് തിരിച്ചറിഞ്ഞ ദിവസം ഞാനെടുത്ത ഒരു പടമുണ്ട്. ഇപ്പോഴും എപ്പോഴും എന്നേക്കും എന്നെ കരയിക്കുന്ന പടം.

ഉമ്മ പോയി, നാലു മണിക്കാണ് മയ്യത്തെടുത്തത്. കബറടക്കം കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് മമ്മൂക്ക വന്നത്. ആന്റോ ജോസഫും മമ്മൂക്കയും. സിനിമാക്കാര്‍ പലരും അന്നവിടെ ഉണ്ട്. പക്ഷെ മമ്മൂക്കയുടെ വരവ് അങ്ങനെയല്ല. അതൊരു ചരിത്ര ദൗത്യമാണ്. എനിക്ക് പറയണമെന്നുണ്ടായിരുന്നു, മമ്മൂക്കാ, ഉപ്പ മരിച്ചു നല്‍പ്പത് തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടില്‍ നിന്നും ചാടിപ്പോയ ഒരൊമ്ബതാം ക്ലാസുകാരനുണ്ട്. അവന്റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങള്‍ വരാതെങ്ങനെയാണ് !’ എന്ന്.

പ്രിയപ്പെട്ട മമ്മുക്കാക്ക് ഒരായിരം ജന്മദിനാശംസകള്‍!

shortlink

Related Articles

Post Your Comments


Back to top button