CinemaLatest News

സായി കുമാറോട് അന്നെന്ത് റൊമാന്റിക് സ്പാർക്ക്, മറ്റുള്ളവർ ചേർത്തതാണ്, അതങ്ങനെ ഇരിക്കട്ടെ എന്ന് വിചാരിച്ചു: ബിന്ദു

മാനസികമായി വിഷമിപ്പിക്കുന്ന തരത്തിലുള്ള കഥകളായിരുന്നു ഏറെ

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് സായി കുമാറും ഭാര്യ ബിന്ദു പണിക്കരും, ഇരുവരും വിവാഹിതരായപ്പോൾ ഏറെ പഴികേട്ടിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഇതിന്റെ പേരിൽ ഇരുവരും ഏറെ പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.

പ്രണയവിവാഹം എങ്ങനെയായിരുന്നു എന്നാണ് ഇരുവരും ഇപ്പോൾ വ്യക്തമാക്കുന്നത്. റൊമാന്റിക് സ്പാർക്ക് ആർക്കാണ് ആദ്യം തോന്നിയത്, ആരാണ് പറഞ്ഞത് എന്നിങ്ങനെ ചോദ്യങ്ങൾ വന്നപ്പോൾ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞത്. സായി കുമാറോട് അന്നെന്ത് റൊമാന്റിക് സ്പാർക്ക്, അതൊക്കെ മറ്റുള്ളവർ ചേർത്തതാണ് അതങ്ങനെതന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു മുന്നോട്ട് പോകുകയായിരുന്നുവെന്നും ബിന്ദു പണിക്കർ പറയുന്നു.

ഭർത്താവ് മരിച്ചു കഴിഞ്ഞ് അഭിനയ രം​ഗത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു താനെന്നും ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നപ്പോൾ പോയി, അവിടെ സായി ചേട്ടനും ഉണ്ടായിരുന്നു, പിന്നീട് പലരും അപവാദ കഥകൾ പ്രചരിപ്പിക്കുന്നതാണ് കണ്ടത്. പിന്നീട് സായി ചേട്ടനും ചേച്ചിയുടെ ഭർത്താവും പെണ്ണ് കാണാൻ വരികയായിരുന്നുവെന്നും ബിന്ദു പണിക്കർ പറയുന്നു. പല തരത്തിലുള്ള കഥകളും അക്കാലത്ത് പ്രചരിച്ചു, മാനസികമായി വിഷമിപ്പിക്കുന്ന തരത്തിലുള്ള കഥകളായിരുന്നു ഏറെയെന്നും നടി.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button