GeneralLatest NewsMollywoodNEWSWOODs

നടി വിജയലക്ഷ്മിയുടെ ലെെംഗികാതിക്രമ പരാതി: സംവിധായകനെ ചോദ്യം ചെയ്യും

വിജയലക്ഷ്മി  തിരുവള്ളൂരിലെ മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി നല്‍കി

സംവിധായകനെതിരേ പീഡന പരാതിയുമായി നടി വിജയലക്ഷ്മി. നടിയുടെ ലെെംഗികാതിക്രമ പരാതിയില്‍ നാം തമിഴര്‍ കക്ഷി (എൻടികെ) ചീഫ് കോ- ഓര്‍ഡിനേറ്ററും സംവിധായകനുമായ സീമാനെ ചെന്നെെ സിറ്റി പൊലീസ് ചോദ്യം ചെയ്യും.

വിവാഹവാഗ്ദാനം നല്‍കി തന്നെ സീമാൻ വഞ്ചിച്ചതായി വിജയലക്ഷ്മി ചെന്നെെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശിച്ചിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സീമാനെത്തിയില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാമെന്ന് ഇയാള്‍ അറിയിച്ചു.

read also: രാഷ്ട്രീയം വേണ്ടെന്ന് വച്ചതുകൊണ്ട് മോദിക്കെതിരാണെന്ന് ആരും കരുതേണ്ട, സുരേഷ് ഗോപി വിളിച്ചിരുന്നു: രാമസിംഹൻ അബൂബക്കർ

വഞ്ചന, ബലാംത്സംഗം, തമിഴ്നാട് സ്‌ത്രീപീഡന നിരോധനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സീമാനെതിരെ കേസെടുത്തത്. വിജയലക്ഷ്മി  തിരുവള്ളൂരിലെ മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button