CinemaLatest News

ദ വാക്സിൻ വാർ: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ കഥ പറയുന്ന വിവേക് അ​ഗ്നിഹോത്രി ചിത്രം

കാന്താര ചിത്രത്തിലെ നായികയായെത്തിയ സപ്തമി ​ഗൗഡ പ്രധാന വേഷത്തിലെത്തുന്നു

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥയുമായി എത്തുന്ന വിവേക് ​​അഗ്നിഹോത്രിയുടെ ചിത്രം വാക്സിൻ യുദ്ധത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

അനുപം ഖേർ, നാനാ പടേക്കർ, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഇന്ത്യയിലെ ആദ്യത്തെ ബയോ സയൻസ് സിനിമയാണെന്ന അവകാശവാദവുമായി എത്തുന്ന ചിത്രമാണ്. കോവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. മഹാഭാരതത്തിലെ വരികൾ പരാമർശിക്കുന്ന രംഗങ്ങളുമായാണ് ട്രെയിലറും എത്തിയിരിക്കുന്നത്.

ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും ഇന്ത്യൻ സർക്കാരിന്റെയും കഠിന പരിശ്രമം കാണിക്കുന്നതിനും ദേശവിരുദ്ധ പ്രവൃത്തികളെ തുറന്നുകാട്ടുന്നതിനും വിവേക് ​​അഗ്നിഹോത്രി എടുത്ത പരിശ്രമം അഭിനന്ദനാർഹമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കാന്താര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായികയായെത്തിയ സപ്തമി ​ഗൗഡ വാക്സിൻവാറിൽ പ്രധാന വേഷത്തിലെത്തുന്നു. ഋഷബ് ഷെട്ടി ചിത്രമായ കാന്താരയിലൂടെ വൻ പ്രശസ്തിയിലേക്കുയർന്ന നടിയാണ് സപ്തമി ​ഗൗഡ.

shortlink

Related Articles

Post Your Comments


Back to top button