GeneralLatest NewsNEWSTV Shows

പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച്‌ നടൻ ഷിയാസ് കരീം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി

 ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷിയാസ് കരീം.  തനിക്കെതിരെ പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച്‌ നടൻ ഷിയാസ് കരീം. വെല്‍ക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോട് കൂടി സോഷ്യല്‍ മീഡിയയില്‍ ആണ് ഷിയാസ് എൻഗേജ്‌മെന്റ് ഫോട്ടോ പങ്കുവെച്ചത്. രെഹ്‌നയാണ് ഷിയാസിന്റെ ഭാവി വധു.

read also: നടി അനുശ്രീ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടു: രണ്ടു യുവാക്കൾക്ക് പരിക്ക്

ഷിയാസിനെതിരെ പീഡനപരാതിയില്‍ പൊലീസ് കേസെടുത്ത വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എൻഗേജ്‌മെന്റ് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസര്‍കോട് ചന്തേര പൊലീസ് കേസ് എടുത്തിരുന്നു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button