CinemaLatest NewsMollywood

അങ്ങേരായിട്ടൊന്നും സമ്പാദിച്ചിട്ടില്ല, ഞങ്ങൾക്ക് ജീവിക്കണ്ടേ, പ്രതികരിച്ച് കെജി ജോർജിന്റെ ഭാര്യ സൽമ

അഭയ കേന്ദ്രത്തിൽ തള്ളി എന്ന തരത്തിലാണ് പലരും പരിഹസിക്കുന്നത്

പ്രശസ്ത മലയാള സംവിധായകൻ കെജി ജോർജിന്റെ മരണത്തെ തുടർന്ന് ഒട്ടേറേ പരാതികളും പരിഹാസങ്ങളുമാണ് കുടുംബം നേരിട്ടുകൊണ്ടിരിക്കുന്നത്.

വയസായ കാലത്ത് നോക്കിയില്ല, അഭയ കേന്ദ്രത്തിൽ തള്ളി എന്ന തരത്തിലാണ് കുടുംബത്തെ സോഷ്യൽ മീഡിയയിലടക്കം പലരും പരിഹസിക്കുന്നത്. വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സൽമ. ഡോക്ടറും എല്ലാ ആരോ​ഗ്യ സംവിധാനങ്ങളും ഉള്ളതിനാലാണ് സി​ഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്ന് സൽമ പറയുന്നു. സുഖവാസത്തിനല്ല ​ഗോവയിലേക്ക് പോയത്, മകൻ അവിടെയും മകൾ ദോഹയിലാണ് ഉള്ളതെന്നും സൽമ വ്യക്തമാക്കി.

പക്ഷാഘാതം വന്നതോടെ അദ്ദേഹത്തെ ഒറ്റയ്ക്ക് പൊക്കുവാൻ പോലും എനിക്കാകുമായിരുന്നില്ല, ആരോ​ഗ്യ കാര്യങ്ങളെല്ലാം നോക്കണം, മരുന്നും എല്ലാം മുടങ്ങാതെ നോക്കണം. ഡോക്ടറുടെ സേവനം വേണം എന്നിങ്ങനെ എല്ലാ കാര്യങ്ങളും പരി​ഗണിച്ചാണ് സി​ഗ്നേച്ചറിലാക്കിയത്, അത് തെറ്റായ തീരുമാനം ആയിരുന്നില്ല, വളരെ ആലോചിച്ച് എടുത്ത തീരുമാനം ആയിരുന്നു. നല്ല മെച്ചപ്പെട്ട സേവനമാണ് അവർ നൽകിയത്. ആഴ്ച്ചയിൽ ഭക്ഷണം അടക്കമുള്ളവ കൊടുത്ത് വിടുമായിരുന്നെന്നും ഭാര്യ സൽമ പറയുന്നു. ജോർജേട്ടൻ പടങ്ങളൊക്കെ ചെയ്തു, പക്ഷെ ഒരൊറ്റ രൂപപോലും ബാക്കിവച്ചില്ല, ദൈവത്തെ മുൻ നിർത്തിയാണ് താനും മക്കളും ജീവിച്ചതെന്നും സൽമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button