CinemaComing SoonLatest News

കാന്താര രണ്ടാം ഭാ​ഗവുമായി ഋഷഭ് ഷെട്ടിയെത്തുന്നു, ഷൂട്ടിംങ് ഉടൻ ആരംഭിക്കും

കാടും ഭൂമിയും ജലവുമെല്ലാം അതീവ പ്രാധാന്യത്തോടെ കടന്നു വരുന്ന മനോഹര ചിത്രമാണ് കാന്താര

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര -2. കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ആദ്യം പുറത്തിറങ്ങിയ കാന്താര.

കാന്താര നായകൻ ഋഷഭ് ഷെട്ടി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം വൻ നിരൂപക പ്രശംസയും നേടിയ ചിത്രം കൂടിയാണ്. മലയാളമടക്കം വിവിധ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. ഋഷഭ് ഷെട്ടി തന്നെയായിരുന്നു നായകനായും എത്തിയത്. ഒടിടിയിൽ എത്തിയപ്പോഴും മികച്ച അഭിപ്രായമാണ് ചിത്രം വാരിക്കൂട്ടിയത്. രണ്ടു ഭാ​ഗങ്ങളിലായിട്ടായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നതാണ്.

ഇപ്പോൾ കാന്താര 2വിന്റെ തിരക്കഥാ ഭാഗം താൻ ആരംഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചിരിക്കുകയാണ്. കർണാടകയിൽ, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി കാന്താര മാറിയിരുന്നു. രണ്ടാം ഭാ​ഗം മം​ഗലാപുരത്തായിരിക്കും ചിത്രീകരിക്കുക എന്ന് ഋഷഭ് ഷെട്ടി വ്യക്തമാക്കി. 2024 – അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് പദ്ധതിയെന്നും സംവിധായകൻ പറയുന്നു. കാടും ഭൂമിയും ജലവുമെല്ലാം അതീവ പ്രാധാന്യത്തോടെ കടന്നു വരുന്ന മനോഹര ചിത്രമാണ് കാന്താര.

 

shortlink

Related Articles

Post Your Comments


Back to top button