GeneralKollywoodLatest NewsNEWSWOODs

വിവാഹ ഫോട്ടോയ്‌ക്ക് മോശം കമന്റ് : സഹതാപമെന്നു നടി കീര്‍ത്തി പാണ്ഡ്യൻ

തമിഴ് നടൻ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി

തെന്നിന്ത്യൻ താരങ്ങളായ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് വിവാഹിതരായത്. തിരുനല്‍വേലിയില്‍ വെച്ച്‌ വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹ ചിത്രങ്ങള്‍ക്ക് നേരെ നിരവധി മോശം കമന്റുകള്‍ വന്നിരുന്നു. ഇപ്പോഴിതാ മോശം കമന്റുകളോട് പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തി.

‘ചിത്രങ്ങള്‍ക്ക് ചുവടെ വന്ന കമന്റുകള്‍ പലതും വായിച്ചപ്പോള്‍ അവരോട് സഹതാപമാണ് തോന്നിയത്. എന്നാല്‍ എന്റെ നിറത്തെ പറ്റി മോശമായി കമന്റുകള്‍ ഇട്ടവര്‍ക്കെതിരെ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ എത്തിയപ്പോള്‍ സന്തോഷം തോന്നി. ഒപ്പം നെഗറ്റീവ് കമന്റ് എഴുതിയവര്‍ക്ക് അവര്‍ നല്‍കിയ മറുപടികള്‍ താങ്ങാനുള്ള ശക്തി നല്‍കണേ എന്നും പ്രാര്‍ത്ഥിച്ചു’.- അശോക് സെൽവനൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് താരത്തിന്റെ മറുപടി.

read also: ‘എലിസബത്തിനൊപ്പം താമസിക്കണം’: കുടുംബ ജീവിതത്തിൽ ഉപദേശം നൽകാനെത്തിയ ആരാധികയ്ക്ക് ബാലയുടെ മറുപടി

തമിഴ് നടൻ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. നിറവും ശരീരഘടനയും ചൂണ്ടിക്കാട്ടിയാണ് താരത്തിന് നേരെ വിമർശനം ഉയർന്നത്. ലോക സുന്ദരി എന്ന് കീർത്തിയെ വിശേഷിപ്പിച്ചാണ് അശോക് സെൽവൻ മറുപടി കൊടുത്തത്.

shortlink

Related Articles

Post Your Comments


Back to top button