CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

സംയുക്തയുമായുള്ള ലിപ്‌ലോക്ക് കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ ചൂട് അനുഭവപ്പെട്ടു, പരിശോധനയിൽ..: വ്യക്തമാക്കി അശോക് സെല്‍വന്‍

ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ ശ്രദ്ധേയനായ താരമാണ് അശോക് സെല്‍വന്‍. അഭിനയിക്കുന്ന സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം നായകനായി അഭിനയിച്ച ‘മന്മദ ലീലൈ’ എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മന്മദ ലീലൈ’ അഡള്‍ട്ട് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്.

ചിത്രത്തില്‍ അശോക് സെല്‍വനും നായിക സംയുക്ത ഹെജ്‌ഡെയും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ലിപ്‌ലോക്ക് രംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അശോക്.

എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ: നടി പാര്‍വതിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ അതുല്യ

‘സംയുക്ത ഹെജ്‌ഡെയുമായുള്ള ഒരു ലിപ്ലോക്ക് രംഗം ചിത്രീകരിച്ച്‌ കഴിഞ്ഞ ശേഷം എനിക്ക് നേരിയ ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവ്. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് സംയുക്തയെ ആണ്. എന്നാല്‍, ഭാഗ്യത്തിന് സംയുക്ത ഉള്‍പ്പടെ സെറ്റില്‍ ആര്‍ക്കും എന്നില്‍ നിന്ന് രോഗം പടര്‍ന്നിട്ടില്ല,’ അശോക് പറയുന്നു.

വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണ് താനെന്നും അതിനാലാണ് ‘മന്മദ ലീലൈ’ ഒരു പരീക്ഷണ ചിത്രമാണ് എന്ന് അറിഞ്ഞിട്ടും ഏറ്റെടുത്തതെന്നും അശോക് സെല്‍വന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button