CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ആളുകൾ ഒരുപാട് മാറി, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമർശനം ഇപ്പോൾ അധികം കാണാറില്ല: ശാലിൻ സോയ

കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലും സജീവമായ താരം, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗം വൈറലാകാറുണ്ട്. ട്രഡീഷണൽ, മോഡേൺ വ്യത്യാസമില്ലാതെ വസ്ത്രങ്ങൾ ധരിക്കുന്ന ശാലിൻ ഇപ്പോൾ, വസ്ത്രധാരണത്തിലെ തന്റെ ഇഷ്ടങ്ങളേക്കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ചർച്ചയാകുന്നത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്ക് വിമർശനങ്ങൾ നേരിവേണ്ടി വന്നിട്ടില്ലെന്ന് താരം പറയുന്നു.

ഇപ്പോൾ ആളുകൾ ഒരുപാട് മാറിയിട്ടുണ്ടെന്നും മുൻപ് ഉണ്ടായിരുന്നത് പോലെ, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമർശനം ഇപ്പോൾ അധികം കാണാറില്ലെന്നും താരം പറയുന്നു. ആരെയും കണ്ണുമടച്ച് അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സ്വന്തം താൽപര്യങ്ങളാണ് വസ്ത്രാധാരണത്തിൽ പിന്തുടരുന്നതെന്നും ശാലിൻ വ്യക്തമാക്കി. ചിലരൊക്കെ നന്നായി വസ്ത്രം ധരിച്ചു കാണുമ്പോൾ കൊള്ളാം എന്നു തോന്നാറുണ്ടെങ്കിലും ആ സ്റ്റൈൽ പകർത്താറില്ലെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button