CinemaKeralaLatest NewsMollywood

എന്തൊരു റിയലിസ്റ്റിക്കാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്, പ്രശംസിച്ച് എഡിജിപി ശ്രീജിത്

പോലീസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ ഉപകരിക്കുമെന്നും ശ്രീജിത്

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തെ പ്രശംസിച്ച് എഡിജിപി ശ്രീജിത് രം​ഗത്ത്. മമ്മൂട്ടിയടെ നായകനാക്കി നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത പുത്തൻ ചിത്രമാണ് സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കണ്ണൂർ സ്ക്വാഡ്.

2007 – ൽ കണ്ണൂർ സ്ക്വാഡ് രൂപീകരിച്ച എഡിജിപി ശ്രീജിത് സിനിമ കണ്ട് അഭിപ്രായം അറിയിച്ചിരിക്കുകയാണ്. ഇടപ്പള്ളി വനിതാ തിയേറ്ററിൽ നിന്നുമാണ് ചിത്രം കണ്ടിറങ്ങിയത്. ചിത്രം മനോഹരമാണെന്നും എല്ലാവർക്കും സമ്മതമാണെങ്കിൽ രണ്ടാം ഭാ​​ഗത്തിനുള്ള കഥ തരാമെന്നും ശ്രീജ്ത് വ്യക്തമാക്കി. യഥാർത്ഥ സ്ക്വാഡില് 9 പേരാണ് ആകെ ഉണ്ടായിരുന്നത്. യഥാർത്ഥ സ്ക്വാഡിലെ ബേബിയും ഷൗക്കത്തുമൊന്നും മേലുദ്യോ​ഗസ്ഥരോട് തിരിച്ച് സംസാരിച്ചിട്ടില്ല.

അത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. വളരെ നല്ല സിനിമയാണ്, റിയലിസ്റ്റിക്കാണ് ചിത്രമെന്നും എഡിജിപി ശ്രീജിത് പ്രശംസിച്ചു. കൊച്ചിൻ ഹനീഫ, സുരേഷ് ​ഗോപി പോലത്തെ കഥാപാത്രങ്ങളാണ് പോലീസുകാരായി പലരും ചെയ്തിട്ടുള്ളത്. പക്ഷേ, മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് മികച്ചതാണെന്നും പോലീസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ ഉപകരിക്കുമെന്നും ശ്രീജിത് പറയുന്നു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button