തെന്നിന്ത്യൻ താര സുന്ദരി നയൻതാര പുതിയ സംരഭവുമായി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ്, ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായി 9 സ്‍കിൻ എന്ന സരംഭത്തിന് താരം തുടക്കം കുറിച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകരില്‍ ചിലര്‍.
read also: അതിവേഗം കൊച്ചിയിലെത്തണം: വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ
സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്, കൂടാതെ, പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയൻതാരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ട്.
Post Your Comments