BollywoodCinemaLatest NewsNational

അടിപൊളി ലുക്കിൽ ഐസ്ക്രീമുമായി ദീപിക, ശ്രദ്ധ പോയത് മുഴുവൻ പിറകിലുള്ള ആളിലേക്കും: കാരണമിതാണ്

ഫൈറ്റർ എന്ന ഹാഷ്ടാ​ഗും നടി നൽകിയിട്ടുണ്ട്

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് ദീപിക പദുക്കോൺ. താരം ഐസ്ക്രീമുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

എന്നാൽ അടിപൊളി ലുക്കിലുള്ള നടിയുടെ ചിത്രത്തിൽ പലരുടെയും ശ്രദ്ധ പോകുന്നത് പിറകിലിരിക്കുന്ന ആളിലേക്കാണ്. ബ്ലൂ ഡെനിം ജീൻസും ജാക്കറ്റുമണിഞ്ഞ് അടിപൊളി ലുക്കിലാണ് നടി എത്തിയത്. കയ്യിൽ ഐസ്ക്രീമുമായി നിറഞ്ഞ ചിരിയോടെയാണ് താരം നിന്നത്. മൈ കോൾഡ് മീൽ എന്ന രസകരമായ അടിക്കുറിപ്പ് നൽകിയാണ് നടി ചിത്രം പോസ്റ്റ് ചെയ്തത്. ഫൈറ്റർ എന്ന ഹാഷ്ടാ​ഗും നടി നൽകിയിട്ടുണ്ട്.

വളരെ അടിപൊളിയായ ചിത്രം, എന്റെ പങ്ക് ഐസ്ക്രീം കൂടി കഴിച്ചൂടെ എന്നാണ് ബാഡ്മിന്റൺ താരം പി വി സിന്ധു കൂട്ടുകാരി ദീപികയുടെ ചിത്രത്തിന് കമന്റ് നൽകിയത്. എന്തൊരു സുന്ദരിയാണ്, ഐസ്ക്രീമാണോ ഇന്നത്തെ ഫുഡ്, ഇതെവിടെയാണ് എന്ന് തുടങ്ങി രസകരമായ നീണ്ട കമന്റുകളാണ് നടിക്ക് ലഭിക്കുന്നത്. അതിനിടക്ക് പലരും കമന്റ് ചെയ്യുന്നത് ദീപികയുടെ സന്തോഷവും ചിരിയും പിറകിലുള്ള ആളിലേക്കും പകർന്നല്ലോ എന്നാണ്. ആ ചേട്ടന്റെ ചിരിയും അടിപൊളി എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button