CinemaGeneralKeralaLatest NewsMollywoodNEWS

ചാലക്കുടി, പകല് മുഴുവൻ, എലവത്തൂർ കായലിന്റെ: നാടൻ പാട്ടുകളുടെ മുടി ചൂടാ മന്നൻ അറുമുഖൻ അന്തരിച്ചു

ഈ എലവത്തൂർ കായലിന്റെ എന്ന് തുടങ്ങുന്ന സിനിമാ ​ഗാനവും പിറന്നത് അറുമുഖന്റെ തൂലികയിലായിരുന്നു

തൃശ്ശൂർ: നാടൻ പാട്ടുകളുടെ മുടിചൂടാ മന്നൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു ( 65). മലയാള സിനിമാ ​ഗാന രചയിതാവ് കൂടിയായിരുന്നു അറുമുഖൻ. ചാലക്കുടി ചന്തക്ക്, മിന്നാ മിനുങ്ങേ, പകല് മുഴുവൻ പണിയെടുത്ത്, തുടങ്ങിയ കലാഭവൻ മണിയെ ജനകീയമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന നാടൻ പാട്ടുകളെല്ലാം രചിച്ചത് ഇദ്ദേഹമായിരുന്നു.

ഈ എലവത്തൂർ കായലിന്റെ എന്ന് തുടങ്ങുന്ന സിനിമാ ​ഗാനവും പിറന്നത് അറുമുഖന്റെ തൂലികയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 200 ഓളം ​ഗാനങ്ങളാണ് അറുമുഖൻ കലാഭവൻ മണിക്കായി മാത്രം എഴുതിയത്.

തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയാണ് അന്തരിച്ച എൻഎസ് അറുമുഖൻ. ഉടയോൻ, മീനാക്ഷി കല്യാണം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ പാട്ടെഴുതി.  മീശമാധവനിലെ എലവത്തൂർ കായലിന്റെ എന്ന് തുടങ്ങുന്ന പ്രശസ്ത ​ഗാനവും അറുമുഖൻ രചിച്ചതാണ്.

shortlink

Related Articles

Post Your Comments


Back to top button