BollywoodCinemaLatest NewsNational

തനിക്കെതിരെ സർജന്മാരുടെ വ്യാജ പരാതി, 10 കോടി നഷ്ടപരിഹാരവും മാപ്പും പറയണം: നോട്ടീസയച്ച് എആർ റഹ്മാൻ

കടുത്ത നിയമ നടപടി തന്നെ സോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നൽകുമെന്ന് അഭിഭാഷകർ

ഓസ്‌കാർ പുരസ്‌കാര ജേതാവും സംഗീതസംവിധായകനുമായ എ ആർ റഹ്‌മാൻ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നിയമ നടപടിയുമായി രം​ഗത്തെത്തി.

കൂടാതെ മൂന്ന് ദിവസത്തിനകം പരാതി പിൻവലിക്കണമെന്നും കളങ്കപ്പെടുത്തിയതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സർജൻ അസോസിയേഷന് വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അടുത്തിടെയാണ് എആർ റഹ്മാനെതിരെ വൻ ആരോപണവുമായി
അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ രം​​ഗത്തെത്തിയത്. സം​ഗീത പരിപാടിക്കായി 29 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പരിപാടി നടത്താനാകാതെ വന്നപ്പോൾ പണം തിരികെ തരാതെ കബളിപ്പിച്ചു എന്നാണ് പരാതി നൽകിയിരുന്നത്.

സോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ നൽകിയ പരാതി റഹ്മാന്റെ അഭിഭാഷകർ തള്ളിക്കളഞ്ഞിരിക്കുകയാണ്. തന്നെ സമൂഹത്തിൽ അപകീർത്തിപെടുത്തിയതിന് പത്ത് കോടിയാണ് എആറ്‍ റഹ്മാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. റഹ്മാന്റെ പ്രശസ്തി അപകീർത്തിപ്പെടുത്തിയതിന് നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പിൻവലിക്കാത്ത പക്ഷം കടുത്ത നിയമ നടപടി തന്നെ സോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നൽകുമെന്ന് അഭിഭാഷകർ പറഞ്ഞു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button