BollywoodCinemaGeneralLatest NewsNationalNEWSWOODs

പ്രശസ്ത ബം​ഗ്ലാദേശ് കവിയുടെ കവിത വികൃതമാക്കി, റഹ്മാനെതിരെ പ്രതിഷേധവുമായി കുടുംബം

പ്രശസ്തമായ പ്രതിഷേധ ഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ​ഗാനം

ബംഗാളി കവിയും ഗാനരചയിതാവുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ക്ലാസിക് ഗാനമായ “കരാർ ഓയ് ലൗഹോ കോപത്” എന്ന ഗാനം വിഖ്യാത സംഗീതസംവിധായകനും ഗായകനുമായ എആർ റഹ്‌മാൻ പിപ്പ എന്ന ചിത്രത്തിനായി ഉപയോ​ഗിച്ചിരുന്നു. വിപ്ലവ കവി എന്നറിയപ്പെടുന്ന ബംഗ്ലാദേശിലെ ദേശീയ കവി കാസി നസ്‌റുൽ ഇസ്‌ലാം ആദ്യം എഴുതി രചിച്ച “കാരാർ ഓയ് ലൗഹോ കോപത്” എന്ന ഗാനം ബംഗാളി പ്രേക്ഷകരുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന ​ഗാനമാണ്.

എന്നാൽ കവിത വികലമാക്കി എന്നാരോപിച്ച് എആറ്‍ റഹ്മാനെതിരെ പ്രതിഷേധവുമായി കുടുംബം ആദ്യം രം​ഗത്തെത്തുകയായിരുന്നു. ബംഗ്ലാ ഭാഷയിൽ എഴുതിയ ഏറ്റവും പ്രശസ്തമായ പ്രതിഷേധ ഗാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ​ഗാനം കൂടിയാണിത്.

ഇഷാൻ ഖട്ടറും മൃണാൽ ഠാക്കൂറും അഭിനയിച്ച 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള “പിപ്പ” എന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്മാൻ ഈ ​ഗാനത്തിന് ഈണം പകർന്നത്. എന്നാൽ റഹ്മാൻ വേർഷൻ ​ഗാനത്തിന് ലോകമെമ്പാടുമുള്ള കവിയുടെ ആരാധകരിൽ നിന്നും ആളുകളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വൻ വിമർശനം നേരിടേണ്ടി വന്നിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button