CinemaKollywoodLatest NewsWOODs

കാവാലയ്യ നൃത്തത്തിൽ തമന്ന കാണിക്കുന്നത് വളരെ മോശം, സെൻസർഷിപ്പ് കൊടുത്തവരെ പറഞ്ഞാൽ മതി: മൻസൂർ അലി ഖാൻ

കാവാലയ്യാ പാട്ടിലെ തമന്നയുടെ ചുവട് വളരെ മോശമാണ്

രജനീകാന്തിന്റെ ജയിലർ സിനിമ മാത്രമല്ല അതിലെ ഗാനങ്ങളും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. തമന്ന അവതരിപ്പിച്ച കാവാലയ്യാ ഗാനം, തിയേറ്ററുകളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരുന്നു. പാട്ടിന്റെ സംഗീതവും ചുവടുകളും മികച്ചതല്ലെന്നാണ് നടൻ മൻസൂർ അലിഖാൻ പറയുന്നത്.

കാവാലയ്യാ പാട്ടിലെ തമന്നയുടെ ചുവട് വളരെ മോശമാണ്. പാട്ടുകളോടും ചുവടുകളോടും സെൻസർ എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നത് അത്ഭുതമായി തോന്നുന്നു. എന്തൊക്കെയാണ് തമന്ന കാട്ടി കൂട്ടുന്നത്. കണ്ടു നിൽക്കുന്നത് അസഹനീയമാണെന്നും നടൻ പറഞ്ഞു. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് സെൻസർ അംഗങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും നടൻ.

മൻസൂറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടിക്കെതിരെ മോശമായി സംസാരിക്കുന്നത് ശരിയായില്ലെന്നും അത് വെറുമൊരു ​ഗാനമാണെന്നും മനസിലാക്കണമെന്നാണ് തമന്ന ആരാധകർ നടനോട് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button