CinemaLatest NewsNational

അപമര്യാദയായ പെരുമാറ്റം, വിവാദപെരുമഴകൾക്ക് പിന്നാലെ നടി അർച്ചന ​ഗൗതം കോൺ​ഗ്രസിൽ നിന്ന് പുറത്ത്

സ്വഭാവ ദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്

ബിഗ് ബോസ് 16ലെ മുൻ മത്സരാർത്ഥിയും രാഷ്ട്രീയ പ്രവർത്തകയുമായ അർച്ചന ഗൗതമിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ.

മോശം പെരുമാറ്റത്തിന്റെ പേരിലാണ് അർച്ചനയെ പുറത്താക്കിയത്. നടിയുടെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. ഇത്തരത്തിൽ പരാതികളുടെ എണ്ണം വർധിച്ചതോടെയാണ് പുറത്താക്കിയത്. ഡൽഹിയിലെ കോൺ​ഗ്രസ് ഓഫീസിന് മുന്നിൽ അർച്ചനയെയും പിതാവിനെയും പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് അർച്ചനയെ പുറത്താക്കിയതെന്നും കഴിഞ്ഞ ദിവസം മാത്രമാണ് ഈ വിവരം പരസ്യമായത്.

എന്നാൽ പ്രചാരണത്തിനിടെ വാടകയ്‌ക്കെടുത്ത നിരവധി വാഹന ഉടമകളുടെ കുടിശ്ശിക അർച്ചന അടച്ചിട്ടില്ലെന്ന് പരാതികൾ രൂക്ഷമായിരുന്നു. നടിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രവർത്തകർ അടക്കം നിരവധി പരാതികൾ നൽകിയിരുന്നു. 2022 – യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു നടി അർച്ചന ഗൗതം.

shortlink

Related Articles

Post Your Comments


Back to top button