CinemaGeneralKeralaLatest NewsMollywoodNEWS

ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുവാൻ ആ നടി വിസമ്മതിച്ചു, രേഖ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് വിൻസി

ആകസ്മികമായി വന്നുചേർന്ന കഥാപാത്രവും ചിത്രവുമാണത്

ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ അവതാരികയായി മനം കവർന്ന നടി വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.

ജിതിൻ തോമസ് ഐസക് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ ഉജ്ജ്വല അഭിനയത്തിന് വിൻസിക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. രേഖ എന്ന മനോഹര ചിത്രത്തിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നാണ് നടി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അത് ശരിക്കും മറ്റൊരു നടി ചെയ്യേണ്ടിയിരുന്ന റോളായിരുന്നെന്നും താരം പറയുന്നു. ആകസ്മികമായി വന്നുചേർന്ന കഥാപാത്രവും ചിത്രവുമാണത്.

മറ്റൊരു നടിയെ ആണ് കണ്ടുവച്ചിരുന്നത്. ഇന്റിമേറ്റ് സീനുകളടക്കം ഉള്ളതിനാൽ അവർക്ക് അത് ഇഷ്ടമായില്ല. ആ സീനുകൾ മാറ്റണം എന്ന് പറഞ്ഞപ്പോൾ സംവിധായകന് അത് ഇഷ്ടമായില്ല. അങ്ങനെയാണ് അടുത്ത ഓപ്ഷനായി എന്നെ തിരഞ്ഞെടുത്തത്. രേഖ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായിരുന്നെന്നും എന്നാൽ ഈ കഥാപാത്രത്തെ താൻ അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കുമെന്ന് കൺവിൻസ് ചെയ്യുക ബുദ്ധിമുട്ടായിരുന്നെന്നും നടി.

 

 

 

shortlink

Related Articles

Post Your Comments


Back to top button