CinemaInternationalKeralaLatest NewsMollywood

സിനിമാ അഭിനയത്തിന് ഇടവേള, പഠിക്കാൻ യുകെയ്ക്ക് പറന്ന് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ

ലണ്ടനിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു

സിനിമാ അഭിനയത്തിന് ഇടവേള നൽകി നടിയും ഡാൻസറുമായ സാനിയ ഇയ്യപ്പൻ. യുകെയിലെ ഫോർ ക്രിയേറ്റീവ് ആർട്‌സിലെ വിദ്യാർത്ഥിനിയാണ് ഇപ്പോൾ സാനിയ ഇയ്യപ്പൻ. സെപ്റ്റംബറിൽ കോഴ്‌സ് ആരംഭിച്ചു. തെക്കൻ ഇംഗ്ലണ്ടിലെ ഒരു ആർട്സ് ആൻഡ് ഡിസൈൻ യൂണിവേഴ്സിറ്റിയാണിത്. യൂണിവേഴ്സിറ്റി ഐഡി കാർഡ് പങ്കുവെച്ച് സാനിയ തന്നെയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

ലണ്ടനിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു. 2026 ജൂൺ വരെയാണ് കോഴ്‌സിന്റെ സമയം. അതുവരെ അഭിനയത്തിന് ഇടവേള നൽകിയിരിക്കുകയാണ് നടി. എന്നാൽ ഒഴിവുസമയങ്ങളിൽ നടി സിനിമകളിൽ തുടരുമോയെന്നും വ്യക്തമല്ല. റിയാലിറ്റി ഷോയിലൂടെയാണ് നടി സാനിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

തുടർന്ന് നിരവധി സിനിമകളിലാണ് താരം വേഷമിട്ടത്. ബാല്യകാല സഖിയിൽ ബാലതാരമായാണ് നടി സിനിമാ ലോകത്തേക്ക് എത്തിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തിളങ്ങിയ താരം കൂടിയാണ് സാനിയ. സിനിമയും നൃത്തവും മാത്രമല്ല, മോഡലിംങ് രം​ഗത്തും പ്രശസ്തയാണ് നടി സാനിയ ഇയ്യപ്പൻ.

 

shortlink

Related Articles

Post Your Comments


Back to top button