BollywoodCinemaLatest NewsTollywoodWOODs

പ്രണയ നാളുകളിൽ വയറിനോട് ചേർന്ന് എഴുതിയ നാ​ഗചൈതന്യയുടെ പേരുള്ള ടാറ്റൂ നീക്കം ചെയ്ത് സാമന്ത: അമ്പരപ്പിൽ ആരാധകർ

സോഷ്യൽ മീഡിയയിലടക്കം ഏറെ ആഘോഷിക്കപ്പെട്ടിരുന്ന ചിത്രം

സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും തമ്മിലുള്ള അനുരഞ്ജനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കവേ പ്രണയ നാളുകളിൽ വയറിനോട് ചേർന്ന് എഴുതിയ നാ​ഗചൈതന്യയുടെ പേരുള്ള ടാറ്റൂ നീക്കം ചെയ്ത് സാമന്ത രം​ഗത്തെത്തിയത് ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാലാണ് ടാറ്റൂ ഇല്ലെന്ന കാര്യം ആരാധകർ ശ്രദ്ധിച്ചത്. വിവാഹത്തിന് മുൻപ് പ്രണയനാളുകളിൽ സാമന്ത പ്രിയതമനായ നാ​ഗചൈതന്യയുടെ പേര് വയറിന്റെ ഭാ​ഗത്തായി നടി ടാറ്റൂ ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലടക്കം ഏറെ ആഘോഷിക്കപ്പെട്ടിരുന്ന ചിത്രം കൂടിയായിരുന്നു ഇത്.

ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നാഗ ചൈതന്യയും സാമന്തയും തമ്മിൽ ഒത്തുപോകാൻ സാധ്യതയില്ല എന്നാണ് ആരാധകർ പറയുന്നത്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും, ടാറ്റൂ കാണിക്കുന്ന ഫോട്ടോകൾ സാമന്ത പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതെപ്പോൾ റിമൂവ് ചെയ്തെന്നാണ് ആരാധകർ ചോദിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button