GeneralLatest NewsMollywoodNEWSWOODs

‘വിട പറഞ്ഞിട്ട് 16 വര്‍ഷങ്ങള്‍, പക്ഷേ അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടും’: നടനെക്കുറിച്ച് മകൻ

വർഷങ്ങൾ ഇത്രയുമായിട്ടും മലയാളികളുടെ മനസിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ

മീശമാധവനിലെ പട്ടാളം പുരുഷുവിനെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. ജെയിംസ് ചാക്കോയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ജെയിംസ് ചാക്കോയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മകന്‍ ജിക്കു ജെയിംസ് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പില്‍ ഇട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്. ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും ജെയിംസ് ഈ ലോകത്തില്ല എന്ന് പറയുമ്പോഴും ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ടെന്ന് മകന്‍ പറയുന്നു.

READ ALSO: ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ

ജിക്കു ജെയിംസിന്‍റെ കുറിപ്പ്

ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രയുമായിട്ടും മലയാളികളുടെ മനസിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്‌. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസിൽ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ. ലവ് യു അപ്പാ.

പ്രൊഡക്ഷന്‍ മാനേജരായി സിനിമയിലെത്തിയ ജെയിംസ് ചാക്കോ  നെടുമുടി വേണുവിന്‍റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്ന ജെയിംസ് ചാക്കോ മീശമാധവനൊപ്പം ന്യൂഡല്‍ഹി, പത്രം, ഒരു മറവത്തൂര്‍ കനവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി 150 ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

shortlink

Post Your Comments


Back to top button