CinemaGeneralKeralaLatest NewsMollywoodNEWSWOODs

ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇനി മുതൽ സിനിമകൾ അയക്കുന്നില്ല: ഡോക്ടർ ബിജു

ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ

ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകൾ അയക്കില്ലെന്ന കടുത്ത തീരുമാനം എടുത്ത് സംവിധായകൻ ഡോക്ടർ ബിജു. അദൃശ്യജാലകങ്ങൾ എന്ന സിനിമ തിരഞ്ഞെടുക്കപ്പെടാതെ വന്നതോടെയാണ് തീരുമാനമെടുത്തിരിക്കുന്നത്.

ഡോ. ബിജു പങ്കുവച്ച കുറിപ്പ് വായിക്കാം

ഐ എഫ് എഫ് കെ യിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇനി മുതൽ സിനിമകൾ അയക്കുന്നില്ല എന്ന തീരുമാനം എടുക്കുക ആണ് . ഐ എഫ്. എഫ് കെ യിൽ ന്യൂ മലയാളം സിനിമയിൽ നിന്നും പുറന്തള്ളുകയും പിന്നീട് അതെ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഐ എഫ് എഫ് കെ യിൽ ഫെസ്റ്റിവൽ കാലിഡോസ്കോപ് വിഭാഗത്തിൽ സ്വാഭാവികമായും പ്രദർശിപ്പിക്കാൻ അക്കാദമി നിർബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകൾ ആയി നടന്നു കൊണ്ടിരിക്കുന്നത് .

ഈ വർഷം മുതൽ ഫെസ്റ്റിവൽ കാലിഡോസ്കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐ എഫ് എഫ് കെ യിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ല. ലോക സിനിമകൾ കണ്ടതും പഠിച്ചതും ഐ എഫ് എഫ് കെ യിൽ ആണ് . അതുകൊണ്ട് തന്നെ ഈ തീരുമാനം എനിക്ക് ഏറെ ദുഃഖകരവും ആണ് . പക്ഷെ കഴിഞ്ഞ മൂന്നാല് വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന ഒന്നാണ് ഈ തീരുമാനം.

ഐ എഫ് എഫ് കെ യിലോ ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലോ ഇനി സിനിമകൾ സമർപ്പിക്കാനോ പ്രദര്ശിപ്പിക്കാനോ ഇല്ല . ഇത്തവണ കേരളീയത്തോട് അനുബന്ധിച്ചു നടത്തുന്ന ചലച്ചിത്ര മേളയിൽ ക്ലാസ്സിക് വിഭാഗത്തിൽ പ്രദർശനത്തിനായി ലിസ്റ്റ് ചെയ്തിരുന്ന വീട്ടിലേക്കുള്ള വഴി എന്ന സിനിമ കേരളീയത്തിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട് .

കഴിഞ്ഞ കുറെ ഏറെ വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന മറ്റൊരു തീരുമാനം കൂടി നടപ്പാക്കുക ആണ് . സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനി മുതൽ അപേക്ഷ സമർപ്പിക്കുമ്പോൾ സംവിധായകൻ , തിരക്കഥ , തുടങ്ങിയ വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ സിനിമ ജൂറിക്ക് മുൻപാകെ നൽകൂ.

സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമകൾ സാങ്കേതിക മേഖലകളിൽ മത്സരിക്കുന്നതിനായി സമർപ്പിക്കും . ഈ തീരുമാനങ്ങൾ ഇപ്പോഴെങ്കിലും എടുത്തില്ലെങ്കിൽ വ്യക്തി എന്ന നിലയിലും ഫിലിം മേക്കർ എന്ന നിലയിലും നമുക്ക് സ്വയം ഉള്ള ആത്മാഭിമാനം ഇല്ലാതാകും . ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ..

shortlink

Related Articles

Post Your Comments


Back to top button