CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ചർച്ചകളിൽ നിറഞ്ഞ് ഡോ. ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങൾ’, പോർട്ടോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഏറ്റവും കൂടുതൽ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടത് ഏഷ്യയിൽ നിന്നാണ്

പോർച്ചുഗലിൽ 2024 മാർച്ച് ഒന്ന് മുതൽ പത്തു വരെ നടക്കുന്ന നാല്പത്തി നാലാമത് പോർട്ടോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഡോ. ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങൾ’.

പോർച്ചുഗലിൽ 2024 മാർച്ച് ഒന്ന് മുതൽ പത്തു വരെ നടക്കുന്ന നാല്പത്തി നാലാമത് പോർട്ടോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ “അദൃശ്യ ജാലകങ്ങൾ” മത്സര വിഭാഗത്തിൽ, മത്സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട മുപ്പതു സിനിമകളുടെ ലൈൻ അപ് പ്രസിദ്ധീകരിച്ചു.

ഇത് സംബന്ധിച്ച് ഡോ. ബിജു പങ്കുവച്ച കുറിപ്പ് വായിക്കാം

മേളയിൽ വിവിധ വിഭാഗങ്ങളിലായി മുപ്പത്തി രണ്ടു രാജ്യങ്ങളിൽ നിന്നും തൊണ്ണൂറു ഫീച്ചർ സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്.  ഏറ്റവും കൂടുതൽ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടത് ഏഷ്യയിൽ നിന്നാണ്.

ഇന്ത്യയിൽ നിന്നും അദൃശ്യ ജാലകങ്ങൾ മാത്രമാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്,  ചൈന,  ജപ്പാൻ, ഇറ്റലി,  അർജന്റീന, കാനഡ,  യു കെ,  ഫ്രാൻസ് , യു എസ് എ, ഹംഗറി,  ഫിലിപ്പൈൻസ്, സ്‌പെയിൻ, എസ്റ്റോണിയ, ഓസ്ട്രിയ,  തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് അദൃശ്യ ജാലകങ്ങൾക്ക് ഒപ്പം മത്സര വിഭാഗത്തിൽ ഉള്ളത്.

2019 ൽ സംവിധാനം ചെയ്ത പെയിന്റിങ് ലൈഫ് എന്ന ഇംഗ്ളീഷ് ഭാഷയിലുള്ള സിനിമ പോർട്ടോ മേളയിൽ ഡയറക്ടേഴ്സ് വീക്ക് എന്ന വിഭാഗത്തിൽ ക്രിട്ടിക്സ് അവാർഡ് നേടിയിരുന്നു.
2023 നവംബറിൽ എസ്റ്റോണിയയിലെ താലിൻ ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയി ൽ ആയിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.

2024 ജനുവരിയിൽ ബം​ഗ്ലാദേശിലെ ധാക്ക അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ലോക സിനിമാ വിഭാഗത്തിലേക്കും അദൃശ്യ ജാലകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button