CinemaGeneralHollywoodIndian CinemaInternationalLatest NewsNationalNEWSOscarSpecialWOODs

തെലുങ്ക് സൂപ്പർ താരം ഓസ്കാർ അക്കാദമി ആക്ടേർസ് ബ്രാഞ്ചിൽ: ജൂനിയർ എൻടിആറിന് അഭിനന്ദന പ്രവാഹം

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ജൂനിയർ എൻടിആറിന് ലഭിച്ച അംഗീകാരം

തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആർ, അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ്, അഭിനേതാക്കളുടെ പുതിയ അംഗങ്ങളുടെ ബ്രാഞ്ചിൽ ചേർന്നിരിക്കുകയാണ്. ഇന്ത്യൻ ചലച്ചിത്രത്തെ ലോകത്തിന്റെ നെറുകയിലേക്ക് നെറുകയിലേക്ക് എത്തിച്ച സിനിമയായ ആർആർആർ ലെ അഭിനേതാവാണ് ജൂനിയർ എൻടിആർ.

ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ലിസ്റ്റ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ് പങ്കുവച്ചിട്ടുണ്ട്. കെ ഹുയ് ക്വാൻ, മാർഷ സ്റ്റെഫാനി ബ്ലേക്ക്, കെറി കോണ്ടൻ, റോസ സലാസർ എന്നിവരും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ആർആർആർ നടൻ ജൂനിയർ എൻടിആറിന് ലഭിച്ച അംഗീകാരം.

പട്ടികയിൽ പരാമർശിച്ചിരിക്കുന്ന അഭിനേതാക്കളുടെ കഴിവിനെയും അർപ്പണബോധത്തെയും അക്കാദമി പ്രശംസിക്കുകയും ചെയ്തു. ‘ഇന്ത്യൻ സിനിമയുടെ അഭിമാനം’എന്നാണ് ആരാധകർ സ്നേഹപൂർവ്വം താരത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ചലച്ചിത്ര മേഖലയിലെ സംഭാവനകൾ മാനിച്ചാണ് താരത്തെ തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button