BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

മഹാഭാരതത്തില്‍ നിന്ന് പ്രചോദനം, മൂന്ന് ഭാഗങ്ങൾ: പുതിയ ചിത്രം ‘പര്‍വ്വ’ പ്രഖ്യാപിച്ച് വിവേക് അഗ്‌നിഹോത്രി

മുംബൈ: പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. എസ്എല്‍ ഭൈരപ്പ കന്നഡയില്‍ എഴുതിയ ‘പര്‍വ്വ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം, ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് നിര്‍മ്മിക്കുന്നത്. 3 ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ സഹരചയിതാവ് പ്രകാശ് ബെലവാടിയാണ്.

മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുക. മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കുന്ന ‘പര്‍വ്വ’ വമ്പന്‍ ബജറ്റിലാകും ഒരുങ്ങുക. നിര്‍മ്മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന്‍ പ്രകാശ് ബെല്‍വാടി, പുസ്തകത്തിന്റെ എഴുത്തുകാരന്‍ എസ്എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തില്‍ ബാംഗ്ലൂരില്‍ വച്ചായിരുന്നു ചിത്രത്തന്റെ പ്രഖ്യാപനം. ‘ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ’.

shortlink

Related Articles

Post Your Comments


Back to top button