CinemaGeneralKollywoodLatest NewsNEWSWOODs

കാത്തിരിക്കുന്ന ജനക്കൂട്ടമാണ് സംവിധായകനെന്ന നിലയിൽ അയാളുടെ വിജയം: ഹരീഷ് പേരടി

ലോകേഷ് കനകരാജിനെ കാണുവാൻ വൻ ജനാവലിയാണ് തടിച്ച് കൂടിയത്

കേരളത്തിലെത്തിയ തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജിനെ കാണുവാൻ വൻ ജനാവലിയാണ് തടിച്ച് കൂടിയത്. തമിഴ് നാട്ടിലെന്ന പോലെ തന്നെ കേരളത്തിലും വൻ ആരാധകരാണ് ലിയോ ചിത്രത്തിനും നടൻ വിജയ്ക്കും സംവിധായകൻ ലോകേഷിനും ഉള്ളത്.

സംവിധായകനെ കാത്തിരിക്കുന്ന ജനക്കൂട്ടം, അത് തന്നെയാണ് അയാളുടെ സിനിമയുടെ രാഷ്ട്രീയം, മാനഗരം കഴിഞ്ഞ് കൈതി തുടങ്ങുമ്പോൾ മുതലുള്ള സൗഹൃദം. അവിടെ നിന്ന് ഈ ജനസഹസ്രങ്ങളിലേക്കുള്ള വളർച്ചയിൽ ഹൃദയം നിറഞ്ഞ അഭിമാനം, വിജയ് എന്ന നടന്റെ പ്രഭാവലയവും ആ ജനകൂട്ടത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്, ലോകേഷ്, വാഴ്ത്തുക്കൾ എന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഒരു സംവിധായകനെ കാത്തിരിക്കുന്ന ജനക്കൂട്ടം, അത് തന്നെയാണ് അയാളുടെ സിനിമയുടെ രാഷ്ട്രിയം, മാനഗരം കഴിഞ്ഞ് കൈതി തുടങ്ങുമ്പോൾ മുതലുള്ള സൗഹൃദം.

അവിടെ നിന്ന് ഈ ജനസഹസ്രങ്ങളിലേക്കുള്ള വളർച്ചയിൽ ഹൃദയം നിറഞ്ഞ അഭിമാനം, വിജയ് എന്ന നടന്റെ പ്രഭാവലയവും ആ ജനകൂട്ടത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്, ലോകേഷ്, വാഴ്ത്തുക്കൾ,ലിയോക്കും അഭിനന്ദനങ്ങൾ.

 

 

 

shortlink

Related Articles

Post Your Comments


Back to top button