BollywoodCinemaGeneralLatest NewsNEWSWOODs

ഇനിയുള്ള യാത്രകൾ ലാൻഡ് റോവർ ഡിഫൻഡറിൽ, സന്തോഷം പങ്കിട്ട് അമിതാഭ് ബച്ചൻ

എസ്‌യുവി തന്റെ വീട്ടിലേക്ക് എത്തിയതിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കിട്ടു

 

ബോളിവുഡിന്റെ ബിഗ് ബി, അടുത്തിടെയാണ് ജൻമദിനം ആഘോഷിച്ചത്. ആഡംബര എസ് യു വിയായ ലാൻഡ് റോവർ ഡിഫെൻഡർ 130 സ്വന്തമാക്കിയിരിക്കുകയാണ് അമിതാഭ് ബച്ചൻ ഇപ്പോൾ. ബിഗ് ബി ഏറ്റവും പുതിയ എസ്‌യുവി തന്റെ വീട്ടിലേക്ക് എത്തിയതിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കിട്ടു.

ഈ വർഷം മാർച്ചിലാണ് ലാൻഡ് റോവർ അവരുടെ ഏറ്റവും പുതിയ മോഡലായ ഡിഫൻഡർ 130 ഇന്ത്യയിൽ അവതരിപ്പിച്ചത്. 1. 30 കോടി രൂപയുടെ കാറാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ എസ്‌യുവി മുംബൈയിലെ ജുഹുവിലുള്ള അദ്ദേഹത്തിന്റെ വസതിയായ “ജൽസ”യിൽ ആണ് എത്തിച്ചത്.

അമിതാഭ് ബച്ചൻ തന്റെ പുതിയ ഡിഫൻഡർ 130 നായി സെഡോണ റെഡ് കളറാണ് സെലക്ട് ചെയ്തത്. സ്റ്റൈലിഷ് സീറ്റുകൾ, ഡാഷ് ബോർഡുകൾ, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമറകൾ എന്നിങ്ങനെ നിരവധി ഫീച്ചേഴ്സുകളാണ് ഡിഫൻഡറിന്റെ അകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വാഹനം വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button