CinemaGeneralKeralaLatest NewsMollywoodNEWSSpecialWOODs

പ്രശസ്ത കലാ സംവിധായകൻ സാബു പ്രവദ അന്തരിച്ചു

മികച്ച ചലച്ചിത്ര ​ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ​ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. പത്ത് ദിവസം മുൻപ് തിരുവനന്തപുരത്തുണ്ടായ അപകടത്തിൽ സാബു പ്രവദാസിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മികച്ച ചലച്ചിത്ര ​ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിൾ, വഴിയോര കാഴ്ച്ചകൾ, പത്രം, ലേലം എന്ന് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായിരുന്നു സാബു പ്രവദ.

കൂടാതെ ഐഎഫ്ഫ്കെ ചലച്ചിത്ര മേളയുടെ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ സ്ഥാപക നേതാവാണ്. എറണാകുളത്തെ പ്രശസ്ത സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെ മകനാണ് സാബു പ്രവദ.

shortlink

Related Articles

Post Your Comments


Back to top button