CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം നേര് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് – എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു കൊണ്ട് റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുന്നു. ക്രിസ്മസ് അവധിക്കാലത്തിനു മുന്നോടിയായി ഡിസംബർ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.

നിയമ പുസ്തകത്തിന്റെ മുന്നിൽ ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ കാണുന്നത്. വക്കീൽ വേഷത്തിലാണ് മോഹൻലാൽ ഈ ചിതത്തിൽ അഭിനയിക്കുന്നത്. പ്രൊഫഷന് അനുയോജ്യമായ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ ഒരു വക്കീൽ കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ നിരവധി ചിതങ്ങളിൽ മോഹൻലാൽ വക്കീലായി എത്തിയിട്ടുണ്ട്.

നീതിക്കായി കോടതി മുറിക്കുള്ളിൽ നിയമയുദ്ധം നടത്തുന്ന വക്കീൽ പൂർണ്ണമായും ഒരു കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിൻ്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നിൽ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു.

സംഘർഷവും ഉദ്വേഗവും കോർത്തിണക്കി, ഒരു നിയമയുദ്ധത്തിൻ്റെ ചുരുളുകൾ നിവർത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്.

പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജൻ, ഗണേഷ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, ശാന്തി മായാദേവി, മാത്യുവർഗീസ്, കലേഷ്, കലാഭവൻ ജിന്റോ , രശ്മി അനിൽ, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ് വി.എസ്. വിനായക്.

കലാസംവിധാനം – ബോബൻ, കോസ്റ്റ്യും – ഡിസൈൻ – ലിന്റൊ ജീത്തു, മേക്കപ്പ് – അമൽ ചന്ദ്ര, നിശ്ചല, ഛായാഗ്രഹണം – ബെന്നറ്റ് എം. വർഗീസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഗീഷ് രാമചന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -സോണി.ജി. മ്പോളമൻ, എസ്.എ. ഭാസ്ക്കരൻ, അമരേഷ് കുമാർ, പ്രൊഡക്ഷൻ മാനേജേഴ്സ്-ശശി ധരൻ കണ്ടാണിശ്ശേരി പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു, പനയ്ക്കൽ.

shortlink

Related Articles

Post Your Comments


Back to top button