CinemaGeneralKeralaLatest NewsMollywoodNEWSWOODs

റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ്, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ വ്യക്തിഹത്യ നടത്തുന്നതും അനുവദിക്കില്ല: ഫെഫ്ക

ഓൺലൈൻ-ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നു

റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ ഇനി സാധിക്കില്ലെന്നും, അങ്ങനെയുള്ള സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകാനും കുറ്റവാളിൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡുസേഴ്സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചുവെന്ന് ഫെഫ്ക.

കുറിപ്പ് വായിക്കാം

കൊച്ചി : പുതിയ കാലത്തെ സിനിമാ മാർക്കറ്റിങ്ങ് സംബന്ധിച്ച് ഒക്ടോബർ 31 , നവംബർ 1 തിയ്യതികളിൽ ഫെഫ്ക നേതൃത്വവും അംഗസംഘടനകളായ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടിവ് യൂണിയൻ, ഫെഫ്ക പി ആർ ഒ യൂണിയൻ എന്നിവയുടെ പ്രതിനിധികളും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി സംയുക്തമായി ചില തീരുമാനങ്ങൾ കൈക്കൊണ്ടതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.

മുപ്പത്തി ഒന്നാം തീയതി നടന്ന ചർച്ചയിൽ ഫെഫ്കയിൽ അംഗത്വമില്ലാത്ത ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഡിനേറ്റേഴ്സും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഓൺലൈൻ-ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ തെളിവു സഹിതം ചർച്ചയിൽ ബോധ്യപ്പെടുത്തി. അതിന്റെയെല്ലാം വെളിച്ചത്തിൽ, ഫെഫ്കയിൽ അംഗത്വമുള്ള പി ആർ ഒ-മാർക്കു പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിർമ്മാതാക്കൾ കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിങ്ങ് ഏജൻസികളുടേയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു. ആ പട്ടികയിൽ ഉള്ളവരുമായി ചേർന്ന് വേണം പ്രൊമോഷൻ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ നിർദ്ദേശം ഫെഫ്കയും അംഗസംഘടനകളും അംഗീകരിച്ചു.

പ്രസ്തുത യോഗത്തിൽവെച്ച്, ആദ്യപ്രദർശനം കഴിഞ്ഞുള്ള തീയറ്റർ റിവ്യൂകളിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച്, ഡിജിറ്റൽ-ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ നിർമ്മാതാക്കളുടെ ശ്രദ്ധിയിൽപ്പെടുത്തി. നിർമ്മാതക്കൾ അതിനകം ആ വിഷയം ഫിലിം ചേമ്പറിന്റെ യോഗത്തിൽ ഉന്നയിക്കുകയും അത്തരം തീയറ്റർ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ തീയറ്റർ ഉടമകളുടെ സംഘടനകളുമായി ചേർന്ന് തീരുമാനമെടുക്കുകയും ചെയ്ത വിവരം യോഗത്തെ അറിയിച്ചു.

സിനിമ റിവ്യുകൾക്ക് വിലക്കോ, സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും തരിമ്പും യോജിപ്പില്ലെന്ന് ഫെഫ്കയും അംഗസംഘടനകളും യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ ഇനി സാധിക്കില്ലെന്നും, അങ്ങനെയുള്ള സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകാനും കുറ്റവാളിൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡുസേഴ്സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു. കൂടാതെ, പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന കേസിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളിൽ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫെഫ്കയ്ക്കുള്ള നിലപാടും ഐകദാർഡ്യവും പ്രൊഡ്യുസേഴ്സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button