CinemaGeneralLatest NewsMollywoodNEWSWOODs

കിഴവി വിളികളൊരുപാട് കേട്ടുമടുത്തു, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഞെട്ടിച്ച് പൃഥിരാജിന്റെ നായിക

മലയാളികൾക്ക് പരിചിതയായ നടി

2002ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനൊരു രാജകുമാരി’യിലെ നായികയായി മലയാളികൾക്ക് പരിചിതയായ നടിയാണ് ഗായത്രി രഘുറാം. ഇപ്പോൾ താരത്തിന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മുടി മുറിക്കാതെയും ഡൈ ചെയ്യാതെയും സ്വതന്ത്ര ജീവിതം ആഘോഷിക്കുകയാണ് താനെന്നാണ് താരം പറയുന്നത്. നേരത്തെ മുടി ഷേവ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരുന്നു താരം. തന്റെ ബാഹ്യസൗന്ദര്യത്തിൽ താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്ന് ഗായത്രി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

കിഴവി, മൊട്ട തുടങ്ങിയ വിളികൾ ഞാൻ കേട്ടിട്ടുണ്ട്, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും നടി പറയുന്നു. നൃത്തസംവിധായകരായ രഘുറാമിന്റെയും ഗിരിജ രഘുറാമിന്റെയും മകളാണ് ഗായത്രി. പതിനാലാം വയസ്സു മുതൽ സിനിമയിൽ സജീവമായ ഗായത്രി കലാ മാസ്റ്ററുടെയും ബൃന്ദ മാസ്റ്ററുടെയും കുടുംബാംഗം കൂടിയാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താൻ സന്തോഷവതിയാണെന്നും നടി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button