GeneralLatest NewsMollywoodNEWSWOODs

തിരക്കഥ തട്ടിയെടുത്തു: ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്

ഈ സിനിമയുടെ യഥാര്‍ഥ തിരക്കഥ വിവിയൻ രാധാകൃഷ്ണന്റേതാണെന്നതാണ് വാദം

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊറാട്ട് നാടകം’ വിവാദത്തിൽ. സിനിമയുടെ റിലീസിനു വിലക്ക്. തങ്ങളുടെ തിരക്കഥ അടിച്ചുമാറ്റി എന്ന് ആരോപിച്ചു എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണനും നിര്‍മാതാവ് അഖില്‍ ദേവും നൽകിയ പരാതിയിലാണ് നടപടി.

പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ സെൻസറിങ്ങും റിലീസും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

read also: നിറം കുറഞ്ഞതിന്റെ പേരിൽ കറുത്ത പട്ടിയെന്ന് വിളിച്ച് പലരും ആക്ഷേപിച്ചിട്ടുണ്ട്: നടൻ രാഘവ ലോറൻസ്

ഈ സിനിമയുടെ യഥാര്‍ഥ തിരക്കഥ വിവിയൻ രാധാകൃഷ്ണന്റേതാണെന്നും ‘ശുഭം’ എന്ന് പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാൻ എല്‍എസ്ഡി പ്രൊഡക്ഷൻസ് മാനേജിങ് ഡയറക്ടറായ അഖില്‍ ദേവിന് വര്‍ഷങ്ങള്‍ക്ക് മുൻപ് കൈമാറിയിരുന്നുവെന്നും ഇവർ പറയുന്നു. തുടര്‍ന്ന് നായക വേഷം ചെയ്യുന്നതിനായി അഖില്‍ ദേവ് മുഖേനെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചിരുന്നു. അദ്ദേഹത്തിന് വായിക്കാൻ തിരക്കഥ കൈമാറുകയും ചെയ്തു. എന്നാല്‍ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയില്‍ ‘പൊറാട്ട് നാടകം’ എന്ന പേരില്‍ ഇവര്‍ സിനിമയാക്കിയെന്നാണ് അഖില്‍ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിക്കുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നടക്കുമ്പോഴാണ് തങ്ങളുടെ തിരക്കഥ തട്ടിയെടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. മനുഷ്യത്വമില്ലാത്ത രീതിയില്‍ സിനിമാ മേഖലയില്‍ ഈയിടെയായി ഇത്തരം കേസുകള്‍ നിരവധിയുണ്ട്, എന്ത് ചെയ്യണമെന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല, ഇത്തരത്തില്‍ സ്വാര്‍ത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തില്‍ പേരെടുത്ത് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button