CinemaGeneralKollywoodLatest NewsWOODs

പ്രശസ്ത തമിഴ് നടൻ ​ഗം​ഗ അന്തരിച്ചു

ഗംഗയെ തേടി ഒട്ടനവധി അവസരങ്ങൾ എത്തി

പ്രശസ്ത തമിഴ് ചലച്ചിത്രതാരം ഗംഗ (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ടി.രാജേന്ദർ സംവിധാനം ചെയ്ത ഉയിരുള്ളവരൈ ഉഷ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്. നടി നളിനി നായികയായി എത്തിയ ചിത്രം അക്കാലത്ത് വൻ വിജയമായിരുന്നു. ഇതോടെ ഗംഗയെ തേടി ഒട്ടനവധി അവസരങ്ങൾ എത്തി.

വൻ വിജയമായി തീർന്ന മുരുകേശൻ തുണൈ, മാമന്ത്രം, സാവിത്രി തുടങ്ങിയ ചിത്രങ്ങളിൽ നടൻ അഭിനയിച്ചു. നായകനായി അവസരങ്ങൾ ലഭിക്കാത്തതിനാൽ ക്യാരക്ടർ ആർട്ടിസ്റ്റായി അഭിനയിച്ചു വരികയായിരുന്നു ​ഗം​ഗ.

ചില ടിവി സീരിയലുകളിൽ അഭിനയിച്ചതിന് ശേഷം ഗംഗ മറ്റ് ചില ടിവി സീരിയലുകളും സംവിധാനം ചെയ്തിരുന്നു. സ്വദേശമായ മൈലാപ്പൂരിൽ താമസിച്ചിരുന്ന ​ഗം​ഗ അവിവാഹിതനായിരുന്നു. സ്വവസതിയിൽ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. സിനിമാ രം​ഗത്തുള്ള നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ നേർന്നത്.

shortlink

Related Articles

Post Your Comments


Back to top button