GeneralLatest NewsNEWSTV Shows

ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്, പല കാര്യങ്ങളും ഇവിടെ പറയാൻ കഴിയില്ല: ഷിയാസ് കരീം

മരണം വരെ എന്ത് പ്രശ്നം വന്നാലും കൂടെ നില്‍ക്കുമെന്ന് എന്നോട് പറഞ്ഞു

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെ ശ്രദ്ധ നേടിയ മോഡലും അഭിനേതാവുമാണ് ഷിയാസ് കരീം. താരത്തിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ യുവതി രംഗത്ത് എത്തിയത് വലിയ ചർച്ചയായ ഒന്നായിരുന്നു. ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു പീഡന പരാതി പുറത്തുവന്നത്. ഇപ്പോഴിതാ ആ സമയത്ത് താൻ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും ഭാവി വധു തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഷിയാസ് തുറന്നു പറയുന്നു.

READ ALSO: മുംബൈയിലെ കോടിക്കണക്കിന് വില വരുന്ന ഫ്ലാറ്റുകൾ വിറ്റ് നടൻ രൺവീർ സിം​ഗ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ജീവിതത്തില്‍ നമുക്ക് മോശം അവസ്ഥയും നല്ല അവസ്ഥയുമൊക്കെ ഉണ്ടാകും. മോശം അവസ്ഥയില്‍ നമ്മുടെ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഇപ്പോഴത്തെ ഈ പ്രശ്നമുണ്ടാകുമ്പോള്‍ ഞാൻ ദുബായില്‍ ആയിരുന്നു. അന്ന് എന്നെ സമാധിപ്പിക്കാൻ ഉണ്ടായിരുന്നത് രണ്ടു സുഹൃത്തുക്കളാണ്. അവരെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ഈ വാര്‍ത്ത വരുമ്പോള്‍ ഞാൻ അവിടെ ഹോട്ടലില്‍ ഒറ്റയ്ക്കാണ്. നാല് മണിക്കൂര്‍ വളരെ ഡിപ്രസ്ഡ് ആയിരുന്നു ഞാൻ. ആ സമയത്ത് എന്തു വേണമെങ്കിലും ചെയ്യാം, കാരണം ഇതുപോലൊരു മോശവസ്ഥ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്റെ വാപ്പ രണ്ടാമതൊരു കല്യാണം കഴിച്ച്‌ പോയതാണ് ഇതിനു മുന്നേ എന്നെ മോശമായി ബാധിച്ച സംഭവം. അന്ന് ഞാൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. ഈ കേസ് വന്നപ്പോള്‍ എന്റെ ഉമ്മയെ കുറിച്ചാണ് ചിന്തിച്ചത്. കല്യാണം കഴിക്കാൻ പോകുന്ന പെണ്‍കുട്ടി എന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നൊക്കെ ചിന്തിച്ചു.

എനിക്കാകെ തലചുറ്റുന്ന പോലെയൊക്കെ തോന്നി. ഞാൻ പാനിക്ക് ആയി. പിന്നീട് വേഗം നിസ്കരിച്ചു, പ്രാര്‍ത്ഥിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് അവര്‍ രണ്ടുപേരും വന്നത്. അവര്‍ കുറെ സംസാരിച്ചു. നിന്റെ മരണം വരെ ഞങ്ങള്‍ കൂടെയുണ്ടാകും എന്ന് ഉറപ്പ് തന്നു. എനിക്ക് പല കാര്യങ്ങളും ഇവിടെ പറയാൻ കഴിയില്ല. പറഞ്ഞാല്‍ എനിക്കെതിരെ പറയുന്നവരൊക്കെ അത് നിര്‍ത്തും. എല്ലാവരും ഇപ്പോഴാണ് ഇത് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞാൻ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ കടന്നുപോയ കാര്യങ്ങള്‍ അത്രയും ഉണ്ട്. അതൊക്കെ പറഞ്ഞ് നല്ല പുള്ള ചമയാനൊന്നും എനിക്ക് താത്പര്യമില്ല. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ ഇവിടെയുള്ള 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്. കെട്ടാൻ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്നം വന്നാലും ഞാൻ കൂടെ നില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഞാൻ ഒരുപാട് സന്തോഷിച്ച നിമിഷമാണത്. കോടിക്കണക്കിന് പൈസ ഉണ്ടായിട്ടൊന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കുറച്ചുപേരുണ്ടായാല്‍ മതി. അത് ഞാൻ മനസിലാക്കിയ കാര്യമാണ്.

എല്ലാവരെയും ഞാൻ കുറ്റം പറയുന്നില്ല, എന്നാല്‍ ചിലര്‍ ഈ പ്രിവിലേജുകള്‍ മുതലെടുക്കുന്നുണ്ട്. ഇവര്‍ അത് മുതലെടുക്കുമ്പോള്‍ ജെനുവിനായ കേസുകളെ കൂടെയാണ് അത് ബാധിക്കുക. നുണകള്‍ എന്തോരം വേണമെങ്കിലും പറയാം. പക്ഷെ അവസാനം സത്യമേ വിജയിക്കൂ. ഞാൻ ഇതെല്ലാം ദൈവത്തിലേക്ക് വിടുകയാണ്’, ഷിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button