CinemaLatest NewsSocial Media

പ്രശസ്ത കെ പോപ് താരം നാഹീ മരിച്ച നിലയിൽ

വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തിരിക്കുകയാണ് നാഹിയുടെ ആരാധകർ

പ്രശസ്ത കെ-പോപ്പ് ഗായിക നഹീ 24-ാം വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മരണകാരണം അജ്ഞാതമായി തുടരുകയാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ദാരുണമായ വിയോഗത്തിൽ ദുഃഖിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിരിക്കുകയാണ് നാഹിയുടെ ആരാധകർ.

എന്നാൽ നഹീയുടെ മരണകാരണം സംബന്ധിച്ച് താരത്തിന്റെ ഏജൻസിയോ കുടുംബമോ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. മരണകാരണം അജ്ഞാതമായി തുടരുമ്പോൾ, ആത്മഹത്യയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കൂടി ഉയർന്ന് കേൾക്കുന്നുണ്ട്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് താരം തന്റെ പുത്തൻ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ദിനംപ്രതി കെ പോപ് താരങ്ങളുടെ മരണ വാർത്തകളാണ് പുറത്തെത്തുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ മരണകാരണം അറിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നാഹിയുടെ ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button