CinemaGeneralLatest NewsNEWSTollywoodWOODs

ദീപാവലി ഒരുമിച്ച് ആഘോഷമാക്കി വിജയ് ദേവരകൊണ്ടയും മൃണാലും, ഇരുവരും പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വൈറലായി മാറി

വിജയ് ദേവരകൊണ്ടയും മൃണാൾ ഠാക്കൂറും ഒരുമിച്ച് ദീപാവലി ആഘോഷമാക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റൊമാന്റിക് ആയുള്ള നോട്ടങ്ങളും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രമോഷൻ ചിത്രങ്ങളാണ് പുറത്തെത്തിയത് എന്ന് പലർക്കും മനസിലായില്ല. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ സ്റ്റാർ പ്രൊഡ്യൂസർമാരായ ദിൽ രാജുവും സിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.   സംവിധായകൻ പരശുറാം പെറ്റ്‌ലയാണ് നിർമ്മാണം.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ അടുത്തിടെ ഫെസ്റ്റിവൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗോപിസുന്ദറാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button