CinemaGeneralKollywoodLatest NewsNEWSSocial MediaWOODs

വിനായകൻ ചേട്ടനെ ഇത്ര സ്റ്റൈലിഷായി നിങ്ങളാരും കണ്ടിട്ടുണ്ടാകില്ല: ​ഗൗതം വാസുദേവ് മേനോൻ

സംഭാഷണങ്ങളും പെരുമാറ്റരീതികളും ശൈലികളും മികച്ചതായിരുന്നുവെന്നും ​ഗൗതം

രജനി – നെൽസൺ ചിത്രമായ ജയിലറിലെ ​ഗംഭീര അഭിനയത്തിന് ഏറെ പ്രശംസകൾ നേടിയ താരമാണ് നടൻ വിനായകൻ. ​ഗൗതം വാസുദേവ് മേനോന്റെ ധ്രുവനച്ചത്തിരമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കഥാപാത്രത്തിന്റെ ശൈലി, വേഷവിധാനം, കഥാപാത്രത്തിന് എന്ത് മൂഡ് നൽകാനാണ് ഞാൻ ഉദ്ദേശിക്കുന്നത് എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചതിന് ശേഷം മാത്രമാണ് വിനായകൻ അഭിനയിക്കുന്നതെന്ന് ​ഗൗതം പറയുന്നു.

വിനായക് സാറിനെ ഇത്രയും സ്റ്റൈലിഷായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും പെരുമാറ്റരീതികളും ശൈലികളും മികച്ചതായിരുന്നുവെന്നും ​ഗൗതം വാസുദേവ്.

വിനായകന്റെ ഡയലോ​ഗും സ്വാ​ഗുമെല്ലാം സിനിമക്ക് മുതൽ കൂട്ടാകുമെന്നും ​ഗൗതം വാസുദേവ് മേനോൻ പറയുന്നു. തമിഴ് സിനിമാ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രം നായകനാകുന്ന ഗൗതം വാസുദേവ് ​​മേനോൻ ചിത്രം ഒരു സ്പൈ ത്രില്ലറായാണൊരുങ്ങുന്നത്. വിക്രമിനൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വർമയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ. പാർഥിപൻ, മുന്ന, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button