CinemaGeneralLatest NewsMollywoodNEWSWOODs

ലിജോ ജോസ് പല്ലിശ്ശേരി, മുണ്ടുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യകവിത രചിക്കുന്നവർ: കുറിപ്പ്

വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്

വാലിബൻ ചിത്രത്തിന്റെ ഓർമ്മകൾ പങ്കിട്ട് നടൻ ഹരീഷ് പേരടി. ലിജോ ജോസ് പല്ലിശ്ശേരിയും മധു നീലകണ്ഠനും, മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ലിജോ ജോസ് പല്ലിശ്ശേരിയും മധു നീലകണ്ഠനും, മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ.

അതുകൊണ്ടാണവരുടെ വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്.

ക്യാമറക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്, നമ്മള് അർജൻറ്റിനയാവുമ്പം ഇവര് ബ്രസിലാവും…ബ്രസിലിന്റെ സ്റ്റൈലാണ്ഇവർക്ക് ഇഷ്ടമെന്ന് കരുതി അടുത്ത കളിക്ക് നമ്മള് ബ്രസിലായാൽ ഇവർ ബ്രസിലും കടന്ന് ഹോളണ്ടാവും…കളി കഴിഞാൽ വിയർത്ത് നിൽക്കുന്ന നമ്മളെ വന്ന് കെട്ടിപിടിക്കും, എന്തിനാണ് കെട്ടിപിടിക്കുന്നത് ഞങ്ങൾ ഗോളൊന്നും അടിച്ചില്ലല്ലോ എന്ന് ചോദിച്ചാൽ ആരും കേൾക്കാതെ ചെവിട്ടിൽ പറയും നല്ല കളിയായിരുന്നു നിങ്ങളുടെതെന്ന്.

അപ്പോൾ എന്റെ മനസ്സിൽ ഒരു വെടി പൊട്ടും, ശരിയാണ്..”കൂടുതൽ ഗോളടിക്കുന്ന മൽസരങ്ങളെക്കാൾ നല്ല കളി സമനിലയാവുന്ന മൽസരങ്ങളാണല്ലോയെന്ന്”…കട്ടക്ക് കട്ട കളിയിൽ മനസ്സ് സന്തോഷമാവും, കളി നിയന്ത്രിക്കാനറിയാവുന്ന പ്രധാന റഫറിയേയും അയാളൊടൊപ്പം എന്തിനും കുടെ നിൽക്കുന്ന ലെൻസ് റഫറിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു…വാലിബൻ ഓർമ്മകൾ.

shortlink

Related Articles

Post Your Comments


Back to top button