GeneralLatest NewsMollywoodNEWSWOODs

മമ്മൂട്ടി ചിത്രത്തിന് നിരോധനം?

മമ്മൂട്ടി ഗേ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘കാതൽ’ എന്ന ജിയോ ബേബി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23 ചിത്രം തിയറ്ററുകളിൽ എത്തും. എന്നാൽ, ഖത്തറിലും കുവൈറ്റിലും ഈ ചിത്രം നിരോധിച്ചുവെന്നാണ് പുതിയ വാർത്ത. ഇരു രാജ്യങ്ങളിലും ഉള്ളടക്കമാണ് പ്രശ്നമായത്. സ്വവർഗാനുരാഗം പ്രമേയമായതാണ് ചിത്രത്തിന്റെ വിലക്കിനു കാരണം.

read also:അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സുരേഷ് ഗോപി മാറി: വിവാദ പ്രസ്താവനയുമായി സംവിധായകൻ കമല്‍

ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ഐഎഫ്എഫ്കെയിലേക്കും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. മമ്മൂട്ടി ഗേ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button