CinemaGeneralKollywoodLatest NewsMollywoodNEWSSocial MediaWOODs

സിനിമാ റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല: പ്രതികരണവുമായി നടൻ മമ്മൂട്ടി

ഒരു സിനിമയെയും റിവ്യൂ കൊണ്ട് നശിപ്പിക്കാൻ കഴിയില്ല

റിവ്യൂ ചെയ്യുന്നത് നിർത്തിയാലൊന്നും സിനിമ രക്ഷപ്പെടില്ലെന്ന് നടൻ മമ്മൂട്ടി. റിവ്യൂ ബോംബിങ്ങിനെക്കുറിച്ച് സംസാരിക്കവെയാണ് നടൻ പ്രതികരണം അറിയിച്ചത്.

തന്റെ പുറത്തിറങ്ങാനുള്ള ചിത്രമായ കാതലിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു സിനിമയെയും റിവ്യൂ കൊണ്ട് നശിപ്പിക്കാൻ കഴിയില്ല, റിവ്യൂ ചെയ്യുന്നവർ അവരുടെ രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

പ്രേക്ഷകർ അവരുടെ ഇഷ്ടത്തിനാണ് സിനിമ കാണുവാൻ പോകുന്നത്. റിവ്യൂ ഒരു വഴിക്ക് പോകും, സിനിമ മറ്റൊരു വഴിക്ക് പോകുമെന്നും മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടി നായകനായി ജ്യാതിക നായികയായി എത്തുന്ന കാതൽ നവംബർ 23 ന് തിയേറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button