CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

നിനക്കിപ്പോൾ സിനിമയൊന്നും ഇല്ലല്ലേ എന്ന ചോദ്യം കേരളത്തിൽ മാത്രമേ ഉള്ളൂ: രാജീവ് പിള്ള

ചോദ്യം ചോ​ദിക്കുന്ന മലയാളികൾക്ക് സന്തോഷമായിക്കൊള്ളട്ടെ

മോഡലിംങ്ങിലൂടെ അഭിനയ ലോകത്തെത്തിയ താരമാണ് രാജീവ് പിള്ള. സെലിബ്രിറ്റി ക്രിക്കറ്റ് ലീ​ഗിൽ മലയാളികൾക്ക് ഒഴിച്ച് നിർത്തുവാൻ പറ്റാത്ത താരം കൂടിയാണ് രാജീവ് പിള്ള.

താൻ കേരളത്തിലെത്തിയാൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രാജീവ് പിള്ള. കേരളത്തിൽ എത്തിയാൽ മാത്രമാണ് ഇപ്പോൾ വെറുതെ ഇരിക്കുവാണോ, സിനിമയൊന്നും ഇല്ലല്ലേ എന്ന ചോദ്യം നേരിടുന്നത്. എന്നെ കണ്ടാൽ ആളുകൾ ആദ്യം ചോദിക്കുന്നത് ഇങ്ങനെയാണെന്നും താരം.

എന്നാൽ കേരളത്തിന് പുറത്ത് എവിടെ പോയാലും ഇനി വരാനിരിക്കുന്ന പ്രൊജക്റ്റുകൾ ഏതൊക്കെയാണ് എന്നാണ് സാധാരണ ആളുകൾ തന്നോട് ചോദിക്കുന്നതെന്നും നടൻ വ്യക്തമാക്കി. ഇത്തരം ചോദ്യം ചോ​ദിക്കുന്ന മലയാളികൾക്ക് സന്തോഷമായിക്കൊള്ളട്ടെ എന്ന് കരുതി, ശരിയാണ് ഇപ്പോൾ സിനിമയൊന്നും ഇല്ലെന്ന് താൻ പറയാറുണ്ടെന്നും രാജീവ് പിള്ള.

shortlink

Related Articles

Post Your Comments


Back to top button