CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്, നവകേരള സദസിനെ പുകഴ്ത്തി നടൻ സന്തോഷ് കീഴാറ്റൂർ

കൈയ്യടിക്കേണ്ടവർക്ക് കൈയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിക്കുക

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ പിന്തുണച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മുന്നിൽ വച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് നടൻ വ്യക്തമാക്കി.

കുറിപ്പ് വായിക്കാം

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ വെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം, അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാം, എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കലാകാരന്മാർ അവശന്മാരല്ല.

മറ്റൊന്ന് കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർധിപ്പിച്ചു, ഉപയോഗ ശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരളത്തിലെ ആദ്യ നാടക ശാല കായംകുളത്ത്
തോപ്പിൽ ഭാസി സ്മാരക നാടക ശാല.

നവ കേരള സദസ്സ് ജനപ്രിയ മാവുന്നു കേരള സർക്കാരിന്, കൈയ്യടിക്കേണ്ടവർക്ക് കൈയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കുക.

shortlink

Related Articles

Post Your Comments


Back to top button