CinemaGeneralKollywoodLatest NewsMollywoodNEWSWOODs

ധ്രുവനച്ചത്തിരം പുള്ളി കൊണ്ടുപോയി, പടം കണ്ട സംവിധായകൻ ലിങ്കുസ്വാമി വിനായകനെക്കുറിച്ച് പറഞ്ഞത്

പ്രശംസിച്ച് സംവിധായകൻ എൻ.ലിങ്കുസ്വാമി രംഗത്തെത്തി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിൽ എത്തുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രമാണ് വിക്രം നായകനായ ധ്രുവനച്ചത്തിരം. രണ്ട് ഭാഗങ്ങളായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ എൻ. ലിങ്കുസ്വാമി
രംഗത്തെത്തിയിരിക്കുകയാണ്.

ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ എഡിറ്റ് കണ്ടതിന് ശേഷമുള്ള ലിങ്കുസ്വാമി
യുടെ പ്രതികരണം തമിഴിൽ ചർച്ചയാകുകയാണ്. ലിങ്കുസ്വാമി
ചിത്രത്തെ ഗംഭീരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സിനിമ വിനായകൻ കൊണ്ടുപോയി എന്നാണ് ലിങ്കുസ്വാമി പറയുന്നത്, അതി ​ഗംഭീര പ്രകടനമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം വൻ വിജയമാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് സംവിധായകൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ സംവിധായകൻ ഗൗതം മേനോനും വിനായകന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. വിനായക് സാറിനെ ഇത്രയും സ്റ്റൈലിഷായി മറ്റൊരു സിനിമയിലും കാണാനാകില്ലെന്നും ​ഗൗതം പറഞ്ഞിരുന്നു. സംഭാഷണങ്ങളും പെരുമാറ്റരീതികളും ശൈലികളും മികച്ചതായിരുന്നു. വിനായകനാണ് മികച്ചതെന്ന് തോന്നിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button