GeneralLatest NewsMollywoodNEWSWOODs

ഹൃദയഭേദകം, എന്റെ ചിന്തകള്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം: കുസാറ്റ് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

കുസാറ്റ് ക്യാമ്പസില്‍ വച്ച്‌ നടന്ന സംഗീത പരിപാടിയാണ് ദുരന്തത്തിലേക്ക് നയിച്ചത്

കുസാറ്റ് കാമ്പസില്‍ ഗാനമേളയ്‌ക്കിടയിൽ ഉണ്ടായ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ദുരന്തം ഹൃദയഭേദകമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച കുറിപ്പ്.

‘കൊച്ചിയിലെ കുസാറ്റ് കാമ്പസില്‍ നടന്ന ദുരന്തം ഹൃദയംഭേദകമാണ്. ഈ നിമിഷത്തില്‍ എന്റെ ചിന്തകള്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’-താരം കുറിച്ചു.

read also: വീഡിയോ ഡിലീറ്റാക്കാൻ പല രീതിയില്‍ ശ്രമിച്ചു, പക്ഷേ പറ്റിയില്ല, ഞാൻ പൊട്ടിക്കരഞ്ഞുപോയി: നവ്യാ നായര്‍

ഇന്നലെ കുസാറ്റ് ക്യാമ്പസില്‍ വച്ച്‌ നടന്ന സംഗീത പരിപാടിയാണ് ദുരന്തത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേരാണ് മരിച്ചത്. മഴ പെയ്തതോടെ കുട്ടികള്‍ ഒന്നിച്ച്‌ ഓഡിറ്റോറിയത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്.

shortlink

Related Articles

Post Your Comments


Back to top button