CinemaGeneralKeralaLatest NewsMollywoodNEWSWOODs

നടിയും സംഗീതജ്‌ഞയുമായ ആർ.സുബ്ബലക്ഷ്മിയുടെ വിടവാങ്ങൽ ദുഖകരം: അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

മുത്തശ്ശി വേഷങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടി

അന്തരിച്ച പ്രശസ്ത മലയാള നടി ആർ.സുബ്ബലക്ഷ്മി അമ്മയ്ക്ക് അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. കർണ്ണാടക സം​ഗീതഞ്ജയും നർത്തകിയും അഭിനേത്രിയുമായിരുന്നു അന്തരിച്ച ആർ.സുബ്ബലക്ഷ്മി.

കല്യാണ രാമനിലെയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ ഏറെ പ്രശസ്തയാക്കിയത്. മലയാള ഭാഷയ്ക്ക് പുറമെ മറ്റ് ഇതര ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച നടിയായിരുന്നു സുബ്ബലക്ഷ്മി. നടിയും സംഗീതജ്‌ഞയുമായ ആർ.സുബ്ബലക്ഷ്മിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വൈകി സിനിമയിലെത്തിയ അവർ മുത്തശ്ശി വേഷങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടി, വിയോഗത്തിൽ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.

കുറിപ്പ് വായിക്കാം

നടിയും സംഗീതജ്‌ഞയുമായ ആർ.സുബ്ബലക്ഷ്മിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

വൈകി സിനിമയിലെത്തിയ അവർ മുത്തശ്ശി വേഷങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടി. കല്യാണ രാമൻ സിനിമയിലെ അവരുടെ വേഷം പ്രേക്ഷകരുടെ ഏറെ പ്രീതി പിടിച്ചുപറ്റിയിരുന്നു. വിയോഗത്തിൽ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments


Back to top button