CinemaGeneralKollywoodLatest NewsNEWSSocial MediaWOODs

എന്റെ വീട്ടിലേക്ക് വെള്ളം ഇരച്ച് കയറുന്നു, സഹായത്തിന് പലരേയും വിളിച്ചു: നിസഹായാവസ്ഥ തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽ

പലരെയും സഹായത്തിനായി വിളിച്ചു എന്നും വിഷ്ണു

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയത്താൽ കഷ്ട്ടപ്പെടുകയാണ് ചെന്നൈ ന​ഗരം. വെള്ളം വീടുകളിലേക്കും കയറിയതോടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും ബുദ്ധിമുട്ടുകയാണ് ജനങ്ങൾ.

പല സിനിമാ താരങ്ങളും തങ്ങളും പ്രളയത്തിൽ പെട്ടിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്കും വെള്ളം കയറിയെന്ന് വെളിപ്പെടുത്തുകയാണ് നടൻ വിഷ്ണു വിശാൽ.

കാരപ്പാക്കത്ത് ജലനിരപ്പ് ഉയരുകയാണ്. വെള്ളം ക്രമാതീതമായി ഉയർന്ന് വീടുകളിലേക്ക് കയറുകയാണ്. വൈദ്യുതിയില്ല, വെള്ളമില്ല, പലരെയും സഹായത്തിനായി വിളിച്ചു, പക്ഷേ കിട്ടുന്നില്ലെന്നും താരം. ചെന്നൈ ജനങ്ങളുടെ കൂട്ടത്തിൽ തനിക്കും സഹായം ആവശ്യമാണ് എന്നും വിഷ്ണു അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button