BollywoodCinemaGeneralLatest NewsNEWSWOODs

പ്രശസ്ത ബോളിവുഡ് നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

വസതിയിൽ വെച്ച് പുലർച്ചെയാണ് അന്ത്യം

ജൂനിയർ മെഹമൂദ് എന്നറിയപ്പെടുന്ന പ്രശസ്ത നടൻ നയീം സയ്യിദ്( 67 ) അന്തരിച്ചു. ഉദര ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു നയീം. അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

രണ്ടാഴ്ച്ച മുൻപ് മാത്രമാണ് അദ്ദേഹത്തിന് അർബുദ രോ​ഗമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആരോ​ഗ്യ നില മോശമാകുകയായിരുന്നു.

മൊഹബത് സിന്ദഗി ഹേയിൽ (1966) ബാലതാരമായി സിനിമാ യാത്ര ആരംഭിച്ച ജൂനിയർ മെഹമൂദ് നൗനിഹാൽ, കാരവൻ, ഹാത്തി മേരെ സാത്തി, മേരാ നാം ജോക്കർ, സുഹാഗ് രാത്, ബ്രഹ്മചാരി, കാടി പതംഗ്, ഹരേ രാമ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായി തീർന്നു. പ്യാർ കാ ദർദ് ഹേ മീത്താ മീത്താ പ്യാരാ പ്യാര, ഏക് റിഷ്താ സാജ്ഹേദാരി കാ തുടങ്ങിയ ഷോകളിലും സാന്നിധ്യം അറിയിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button