CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’: ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

കൊച്ചി: ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടൈറ്റസ് ആറ്റിങ്ങൽ രചിച്ച് ടിഎസ് ജയരാജ് ഈണമിട്ട് നജീം അർഷാദും ശ്വേതാ മോഹനും പാടിയ ‘പ്രണയത്തിൻ പൂവേ …’ എന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിതത്തിൽ മൂന്നു സംഗീത സംവിധായകരാണുള്ളത്. അഫ്സൽ യൂസഫ്, കെജെ ആൻ്റണി, എന്നിവരാണ് മറ്റ് സംഗീത സംവിധായകർ. യേശുദാസ്, ശ്രേയാ ഘോഷാൽ തുടങ്ങിയ പ്രശസ്തരായ ഗായകരും ഈ ചിത്രത്തിൽ പാടിയിരിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. രാഷ്ടീയ ചിത്രമല്ല മറിച്ച് അടിയന്തരാവസ്ഥക്കാലത്തെ പശ്ചാത്തലം മാത്രമേയുള്ളൂവെന്ന് സംവിധായകനായ ആലപ്പി അഷറഫ് പറഞ്ഞു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരികരിക്കുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണ തുളസി ഭായി, സേതു ലഷ്മി, ടോണി, മായാ വിശ്വനാഥ്, കൊല്ലം തുളസി,ആലപ്പി അഷറഫ്, ഉഷ, പ്രിയൻ വാളക്കുഴി (ദോഹ), അനന്തു കൊല്ലം, ഫെലിസിറ്റ, ജെജെ കുറ്റിക്കാട്, ഫാദർപോൾ അമ്പൂക്കൻ, റിയാ കാപ്പിൽ, മുന്ന, നിമിഷ എ കബീർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

‘പെണ്ണിന്റെ അടുത്തു പോയി കാശ് ചോദിക്കുന്നവര്‍ ആണല്ല, അവനെയൊക്കെ തൂക്കി ജയിലില്‍ ഇടണം’: സ്ത്രീധനത്തിനെതിരെ ബാല

രചന,ഗാനങ്ങൾ – ടൈറ്റസ് ആറ്റിങ്ങൽ, ബിടി മണി, എഡിറ്റിംഗ്‌ – എൽ ഭൂമിനാഥൻ, കലാസംവിധാനം – സുനിൽ ഗീധരൻ, ഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ, ലൈൻ പ്രൊഡ്യൂസർ – എ കബീർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ, ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ഡിസംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button