CinemaGeneralLatest NewsMollywoodNEWSWOODs

എന്നെ വെട്ടിച്ച് നവ്യ അന്ന് ഒറ്റക്ക് കപ്പടിച്ചു കളഞ്ഞു: ഷൈൻ ടോം ചാക്കോ

മോണോ ആക്ട് ആയിരുന്നു തന്റെ പ്രധാന ഇനം

പണ്ട് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തന്നെ നിലംപരിശാക്കി നടി നവ്യാ നായർ സമ്മാനം നേടിയ കഥ പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ.

സംസ്ഥാന കലോൽസവത്തിൽ മോണോ ആക്ട് ആയിരുന്നു തന്റെ പ്രധാന ഇനം, എന്നാൽ നന്ദനത്തിന്റെ ലൊക്കേഷനിൽ നിന്ന് നവ്യയും പങ്കെടുക്കാനെത്തിയിരുന്നു. കപ്പ് അന്ന് നവ്യ കൊണ്ടുപോയി, താൻ വെറും 14 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും രസകരമായി പറഞ്ഞു.

അന്ന് നിങ്ങൾ സിനിമാക്കാർ ആയതുകൊണ്ടാണ് ഒന്നാം സ്ഥാനം കിട്ടിയതെന്ന് ഞാൻ നവ്യയോട് പറഞ്ഞു. രണ്ടാം സ്ഥാനം നിങ്ങൾക്കല്ലേ എന്ന് ചോദിച്ചപ്പോൾ അല്ല, 14 ആം സ്ഥനമാണ് എന്ന് താൻ മറുപടി നൽകിയെന്നും ഷൈൻ. നവ്യ വരുമ്പോൾ സകല ക്യാമറകളും എത്തും, നവ്യ എന്ത് ചെയ്യുന്നു എന്നാണ് അവർ ശ്രദ്ധിക്കുന്നത്. നവ്യ പോയാൽ പിന്നെ ആ പരിപാടി കാണുവാൻ പോലും ഒരാളും ഉണ്ടാകാറില്ലെന്നും ഷൈൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button